ഓസ്ട്രേലിയ എ ടീമിനെതിരായ ടെസ്റ്റ് ഏകദിന മത്സരം; ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു; ശ്രേയസ് അയ്യര്‍ നായകന്‍

Update: 2025-09-06 14:00 GMT

ഓസ്ട്രേലിയ എ ടീമിനെതിരായ രണ്ട് ചതുര്‍ദിന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യറിനെ നായകനാക്കി 15 അംഗ ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ധ്രുവ് ജുറേല്‍ വൈസ് ക്യാപ്റ്റനാകും. റുതുരാജ് ഗെയ്ക്ക്വാഡ്, രജത് പാട്ടിദാര്‍ എന്നിവരെ ഉള്‍പ്പെടുത്താതെ ആണ് ടീം തെരഞ്ഞെടുത്തത്. കെ.എല്‍ രാഹുല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ടാം ടെസ്റ്റിനായി ടീമിനൊപ്പം ചേരും.

സെപ്റ്റംബര്‍ 16 മുതല്‍ 19 വരെ ലഖ്നൗവില്‍ നടക്കുന്ന ആദ്യ ടെസ്റ്റിനുശേഷം സെപ്റ്റംബര്‍ 23 മുതല്‍ 26 വരെ രണ്ടാം ടെസ്റ്റ് നടക്കും. തുടര്‍ന്ന് സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 3, ഒക്ടോബര്‍ 5 തീയതികളില്‍ മൂന്ന് ഏകദിന മത്സരങ്ങളും നടക്കും. കാന്‍പൂരാണ് ഏകദിന പരമ്പരയ്ക്ക് വേദിയാകുക.

ഇന്ത്യ എ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിമന്യു ഈശ്വരന്‍, എന്‍ ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ഹര്‍ഷ് ദൂബെ, ആയുഷ് ബദോനി, നിതീഷ് കുമാര്‍ റെഡ്ഡി, തനൂഷ് കോട്യാന്‍, പ്രസിദ്ധ് കൃഷ്ണ, ഗൂര്‍നീര്‍ ബ്രാര്‍, ഖലീല്‍ അഹമ്മദ്, നാനവ് സുത്താര്‍, യാഷ് താക്കൂര്‍. രണ്ടാം ടെസ്റ്റിനായി കെ.എല്‍ രാഹുല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ടീമിനൊപ്പം ചേരും.

Tags:    

Similar News