ജീവിതത്തിന്റെ പുതിയ യാത്രയ്ക്ക് ഞങ്ങള്‍ തുടക്കം കുറിക്കുകയാണ്; പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരത്തിന് വധുവായി ഇന്ത്യന്‍ യുവതി; വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് താരം

വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് താരം

Update: 2024-10-05 09:37 GMT

ന്യൂഡല്‍ഹി: സാനിയ മിര്‍സ ഷോയിബ് മാലിക് വിവാഹത്തിന് ശേഷം മറ്റൊരു പാക് ക്രിക്കറ്റ് താരം ഇന്ത്യക്കാരിയെ വിവാഹം കഴിക്കുന്ന ചര്‍ച്ചകളാണ് കായിക ലോകത്ത് നിറയുന്നത്.ഷോയിബ് മാലിക്- സാനിയ ബന്ധം ഇപ്പോള്‍ വേര്‍പിരിഞ്ഞെങ്കിലും വര്‍ഷങ്ങളോളം ഇരുവരും ബന്ധം തുടര്‍ന്നിരുന്നു.അതിന് സമാനമായമാണ് മറ്റൊരു വിവാഹ വാര്‍ത്ത കൂടി ഇപ്പോള്‍ പുറത്തുവരുന്നത്.

പാകിസ്ഥാന്‍ ബൗളിംഗ് നിരയിലെ ഇടംകൈയ്യന്‍ സ്പിന്നര്‍ റസ ഹസനാണ് ഇന്ത്യന്‍ വംശജയായ യുവതിയെ വിവാഹം ചെയ്യുന്നത്

വിവാഹനിശ്ചയം നടത്തിയതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചതോടെയാണ് വിവരം പുറത്തുവന്നത്.32കാരനായ റസ പാകിസ്ഥാന്‍ വിട്ടതിന് ശേഷം ഇപ്പോള്‍ യുഎസിലാണ് കഴിയുന്നത്.യുഎസില്‍ സ്ഥിരതാമസമാക്കിയ പൂജ ബൊമ്മന്‍ ആണ് റസ ഹസന്റെ പ്രതിശ്രുതവധുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.32കാരിയാണ് പൂജയും

'അവസാനമായി, ഞങ്ങളുടെ ജീവിതത്തിന്റെ പുതിയ യാത്രയ്ക്ക് ഞങ്ങള്‍ തുടക്കം കുറിക്കുകയാണ്'-എന്നാണ് നിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ച് റസ ഹസന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.'എന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് വിവരം പങ്കിടുന്നതില്‍ സന്തോഷമുണ്ട്! എന്റെ ജീവിതത്തില്‍, എനിക്ക് നല്‍കിയ സ്‌നേഹം എന്നന്നേക്കും എന്റേതായിരിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു, അവള്‍ അതെ എന്ന് പറഞ്ഞു! വരാനിരിക്കുന്ന എല്ലാ സാഹസികതകളും ഒരുമിച്ച് നേരിടാനുള്ള ആവേശത്തിലാണ്'-എന്നും വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് റസ കുറിച്ചു.

പൂജ ഹിന്ദു മത പശ്ചാത്തലത്തില്‍ നിന്നാണ് വരുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.എന്നിരുന്നാലും,പൂജയ്ക്ക് ഇസ്ലാമില്‍ താല്‍പ്പര്യമുണ്ടെന്നും തനിക്കുവേണ്ടി മതം മാറാന്‍ തയ്യാറാണെന്നും അദ്ദേഹം ഒരു പാക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.യുവതി ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറാണെന്ന് പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ജനുവരി ഫെബ്രുവരി മാസങ്ങള്‍ക്കുള്ളില്‍ വിവാഹം നടന്നേക്കും.യുഎസില്‍ വച്ചായിരിക്കും വിവാഹം നടക്കുകയെന്നാണ് റിപ്പോര്‍ട്ട്.

Tags:    

Similar News