ന്യൂസിലന്‍ഡിനെതിരെ രണ്ടാം ഇന്നിംഗ്‌സിൽ വീണ്ടുമൊരു താരത്തിളക്കം; ഇന്ത്യൻ താരം സര്‍ഫറാസ് ഖാന് കന്നി സെഞ്ചുറി; കൂട്ടായി റിഷഭ് പന്ത്; ആവേശത്തിൽ ആരാധകർ

Update: 2024-10-19 05:33 GMT

ബെംഗളൂരു: ഇന്ത്യvsന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിൽ വീണ്ടുമൊരു നേട്ടം സ്വന്തമാക്കി ഒരു ഇന്ത്യൻ താരം. ടെസ്റ്റ് ക്രിക്കറ്റില്‍ കന്നി സെഞ്ചുറിയുമായി സര്‍ഫറാസ് ഖാന്‍. ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിലാണ് സര്‍ഫറാസ് സെഞ്ചുറി പൂര്‍ത്തിയാക്കുന്നത്. 114 റണ്‍സ്‌ പൂർത്തിയാക്കി താരം ക്രീസിൽ ഉണ്ട്.

24 റണ്‍സെടുത്ത റിഷഭ് പന്ത് താരത്തിന് കൂട്ടായി ഉണ്ട്. ഒടുവിലത്തെ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 302 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോഴും 54 റണ്‍സ് പിറകിലാണ് ടീം ഉള്ളത്.മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം തുടങ്ങിയത്. സര്‍ഫറാസ് വേഗത്തില്‍ റണ്‍സ് കണ്ടെത്തി.

അധികം വൈകാതെ സെഞ്ചുറിയും പൂര്‍ത്തിയാക്കി. ഇതുവരെ 135 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും 15 ഫോറും നേടിയിട്ടുണ്ട്. സര്‍ഫറാസിന് പുറമെ വിരാട് കോഹ്ലി (70), രോഹിത് ശര്‍മ (52), യശസ്വി ജയ്‌സ്വാള്‍ (35) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

Tags:    

Similar News