ഗാരി സോബേഴ്സ് പുരസ്‌കാര പട്ടികയില്‍ ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ; ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ഹാരി ബ്രൂക്, ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് എന്നിവരും പട്ടികയില്‍ ഇടം പിടിച്ചു

Update: 2024-12-31 06:51 GMT

ദുബായ്: ഐസിസിയുടെ 2024ലെ മികച്ച ക്രിക്കറ്റ് താരം, മികച്ച ടെസ്റ്റ് താരം പുരസ്‌കാര പട്ടികയില്‍ ഇടം പിടിച്ച് ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറ. 2024 കലണ്ടര്‍ വര്‍ഷം മൂന്ന് ഫോര്‍മാറ്റിലും മിന്നും ബൗളിങാണ് ബുംറ നടത്തിയത്. പ്രത്യേകിച്ച് ടെസ്റ്റില്‍. നിലവില്‍ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും മാരകമായ ഫോമിലാണ് ബുംറ പന്തെറിയുന്നത്.

ഈ വര്‍ഷം 13 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 71 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. 14.92 ആണ് ആവറേജ്. ഓസീസ് മണ്ണില്‍ നിന്നു മാത്രം നാല് ടെസ്റ്റില്‍ നിന്നു ബുംറ വീഴ്ത്തിയത് 30 വിക്കറ്റുകള്‍. മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഗാരി സോബേഴ്സ് പുരസ്‌കാര പട്ടികയിലാണ് ബുംറയും ഉള്‍പ്പെട്ടത്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ഹാരി ബ്രൂക്, ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍. മികച്ച ടെസ്റ്റ് താരങ്ങളുടെ അന്തിമ പട്ടികയില്‍ ബുംറയ്ക്കൊപ്പം റൂട്ടും ബ്രൂക്കും ഇടം പിടിച്ചു. ശ്രീലങ്കയുടെ കാമിന്ദു മെന്‍ഡിസാണ് ടെസ്റ്റ് താരങ്ങളുടെ പട്ടികയിലുള്ള നാലാമന്‍.

Tags:    

Similar News