'ഓവലില്‍ ഇന്ത്യ തോറ്റിരുന്നവെങ്കില്‍ പരിശീലകനെന്ന നിലയില്‍ ഗംഭീറിന്റെ അവസാന ടെസ്റ്റാകുമായിരുന്നു അത്; പര്യടനത്തില്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദം ഗംഭീറിനായിരുന്നു'; മുഹമ്മദ് കൈഫ്

ഓവലില്‍ ഇന്ത്യ തോറ്റിരുന്നവെങ്കില്‍ പരിശീലകനെന്ന നിലയില്‍ ഗംഭീറിന്റെ അവസാന ടെസ്റ്റാകുമായിരുന്നു അത്

Update: 2025-08-06 13:58 GMT

മുംബൈ: ആന്‍ഡേഴ്സണ്‍-ടെണ്ടുല്‍ക്കര്‍ ട്രോഫി കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ലീഡ്സില്‍ നടന്ന ഒന്നാം ടെസ്റ്റ് മുതല്‍ ഓവലില്‍ കളിച്ച അവസാന ടെസ്റ്റിലെ അഞ്ചാം ദിനം വരെ ആവേശം നിലനിന്ന പരമ്പര 2-2 എന്ന നിലയിലാണ് അവസാനിച്ചത്. നിര്‍ണായകമായ അവസാന ടെസ്റ്റായ ഓവലില്‍ ആറ് റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇപ്പോള്‍ ഇന്ത്യന്‍ ടീമിനെ വാഴ്ത്തുന്നവര്‍ എല്ലാം തന്നെ ടീം തോറ്റിരുന്നെങ്കില്‍ മറിച്ചായേനെ.

ഇന്ത്യ തോറ്റിരുന്നെങ്കില്‍ ഒരു പരിശീലകന്‍ എന്ന നിലയില്‍ ഇത് അദ്ദേഹത്തിന്റെ അവസാനടെസ്റ്റാകുമായിരുന്നുവെന്നാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് പ്രതികരിച്ചത്.

'ഈ പര്യടനത്തില്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദം ഗംഭീറിനായിരുന്നു. ഒരു പരിശീലകന്‍ എന്ന നിലയില്‍, ടെസ്റ്റുകളില്‍ അദ്ദേഹം അത്ര വിജയമായിരുന്നില്ല. ഈ ടെസ്റ്റില്‍ ഇന്ത്യ തോറ്റിരുന്നെങ്കില്‍, ഏറ്റവും കൂടുതല്‍ വിമര്‍ശനം അദ്ദേഹത്തിന് നേരെയുണ്ടാകുമായിരുന്നു. ഒരുപക്ഷേ, ഇന്ത്യ തോറ്റിരുന്നെങ്കില്‍ ഒരു പരിശീലകന്‍ എന്ന നിലയില്‍ ഇത് അദ്ദേഹത്തിന്റെ അവസാന ടെസ്റ്റാകുമായിരുന്നു. അത്രയധികം സമ്മര്‍ദം അദ്ദേഹത്തിനുണ്ടായിരുന്നു.' - മുഹമ്മദ് കൈഫ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ഹോം പരമ്പരയാണ് ഇന്ത്യക്ക് ഇനി കളിക്കേണ്ടത്. നാട്ടിലാണ് പരമ്പരയെന്നുള്ളത് ഇന്ത്യക്ക് ഗുണം ചെയ്യും. നാട്ടില്‍ ഗില്ലിന് കീഴില്‍ കളിക്കുന്ന ആദ്യ പരമ്പര കൂടി ആയിരിക്കുമിത്.

Tags:    

Similar News