രണ്ട് കളിയിലും സഞ്ജുവിനെ പൂജ്യത്തിന് പുറത്താക്കി; ഐപിഎല്‍ ലേലത്തില്‍ ഈ സൗത്ത് ആഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ കോടികള്‍ വാങ്ങുമെന്ന പ്രവചനവുമായി സ്റ്റാര്‍ ബൗളര്‍

Update: 2024-11-14 09:20 GMT

ഇന്ത്യ-സൗത്ത് ആഫ്രിക്ക ടി20 പരമ്പരയില്‍ കിടിലന്‍ ഫോമിലാണ് സൗത്ത് ആഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കോ ജാന്‍സന്‍. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സഞ്ജു സാംസണെ ഡക്കിന് പുറത്താക്കിയതും ഇന്ത്യക്ക് എതിരായ മികച്ച പ്രകടനവുമാണ് ജാന്‍സന്റെ വാല്യൂ കുത്തന ഉയര്‍ന്നത്. ഇതോടെ നിലവില്‍ മാര്‍ക്കോ ജാന്‍സന്‍ ചൂടേറിയ ചര്‍ച്ച വിഷയമായിരിക്കുകയാണ്. ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഐപിഎല്‍ മെഗാ ഓക്ഷനില്‍ മാര്‍ക്കോ ജാന്‍സന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മുന്‍ സൗത്ത് ആഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നനിന്റെ പ്രവചനം പ്രകാരം മാര്‍ക്കോ ജാന്‍സന്‍ ഏകദേശം 10 കോടിയിലധികം നേടാന്‍ കഴിയുമെന്നാണ്. ജാന്‍സന്‍ 2021 മുതല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമാണ്. പക്ഷേ ഇതുവരെ ടൂര്‍ണമെന്റില്‍ ഒരു വ്യക്തിമുദ്ര പതിപ്പിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു.

ഇടങ്കയ്യന്‍ പേസര്‍ 21 ഇന്നിംഗ്‌സുകളില്‍ നിന്ന് 35.75 ശരാശരിയില്‍ 20 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. എന്നാല്‍ 9.53 എന്ന എക്കണോമി റേറ്റ് അല്‍പ്പം ഉയര്‍ന്നതാണ്. ഇതാണ് താരത്തിന് തിരിച്ചടിയാകുന്നതും. 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് ഐപിഎലിലെ മികച്ച പ്രകടനം. എന്തിരുന്നാലും താരം ഏത് ടീമിനായിരിക്കും ഐപിഎല്‍ 2025 കളിക്കുകയെന്ന് കാത്തിരിന്ന് കാണേണ്ടത് തന്നെയാണ്.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പര കളിക്കാര്‍ക്കുള്ള ഓഡിഷനാണ്. വരാനിരിക്കുന്ന ഐപിഎല്‍ ലേലത്തില്‍ കളിക്കാര്‍ക്ക് വലിയ ഡീലുകള്‍ നേടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാന്‍ ഈ പരമ്പരയിലെ പ്രകടനത്തിന് കഴിയും.

Tags:    

Similar News