പിങ്ക് ടെസ്റ്റില്‍ നാല് തവണ അഞ്ച് വിക്കറ്റ് നേടുന്ന താരം; പിങ്ക് പന്തില്‍ 70 ലധികം വിക്കറ്റ് നേടുന്ന താരം; പിങ്ക് ടെസ്റ്റില്‍ റെക്കോര്‍ഡ് സ്വന്തമാക്കി മിച്ചല്‍ സ്റ്റാര്‍ക്ക്

Update: 2024-12-06 12:04 GMT

സിഡ്നി: മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തകര്‍പ്പന്‍ ബൗളങ്ങില്‍ ഇന്ത്യന്‍ നിര കുഞ്ഞ് സ്‌കോറിലേക്ക് ഒതുങ്ങിയത്. ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 180 റണ്‍സിനാണ് പുറത്തായത്. ആറു വിക്കറ്റുകള്‍ വീഴ്ത്തി പിങ്ക് പന്തിലെ തന്റെ സ്വാധീനം ഒരിക്കല്‍ കൂടി വെളിവാക്കിയിരിക്കുകയാണ് സ്റ്റാര്‍ക്ക്.

ഇതോടൊപ്പം രണ്ടു റെക്കോര്‍ഡുകളും ഈ ഇടങ്കയ്യന്‍ പേസര്‍ സ്വന്തമാക്കി. പിങ്ക് പന്തില്‍ നാലുതവണയാണ് അഞ്ചുവിക്കറ്റ് നേട്ടം താരം സ്വന്തമാക്കിയത്. പിങ്ക് പന്ത് ഉപയോഗിക്കുന്ന ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങളില്‍ മറ്റൊരു താരവും രണ്ടു തവണയില്‍ കൂടുതല്‍ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടില്ല.

ഓസ്ട്രേലിയയുടെ തന്നെ താരമായ ജോഷ് ഹെയ്സല്‍വുഡ് (2), യാസിര്‍ ഷാ (2), ട്രെന്‍ഡ് ബോള്‍ട്ട് (2) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ നേട്ടം. പിങ്ക് പന്തില്‍ 70ലധികം വിറ്റുകള്‍ നേടുന്ന ആദ്യ താരവും സ്റ്റാര്‍ക്കാണ്. രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയുടെ അഞ്ചുവിക്കറ്റുകള്‍ നേടിയതോടെയാണ് സ്റ്റാര്‍ക്ക് 70 വിക്കറ്റ് തികച്ചത്. നിലവില്‍ 71 വിക്കറ്റുകളാണ് സ്റ്റാര്‍ക്കിന്റെ സ്വന്തം പേരില്‍ ഉള്ളത്. നാഥന്‍ ലിയോണ്‍ (43), ഹെയ്സല്‍വുഡ് (37), പാറ്റ് കമ്മിന്‍സ് (34), ജയിംസ് ആന്‍ഡേഴ്സണ്‍ എന്നിവരാണ് തൊട്ടുപിന്നില്‍.

Tags:    

Similar News