ഐസിസി ടെസ്റ്റ് റാങ്കിംഗ്; ഒന്നാം സ്ഥാനം നിലനിര്‍ത്തി ബുംറ; മൂന്നാം സ്ഥാനം തിരികെ പിടിച്ച് പാറ്റ് കമ്മിന്‍സ്; ബോളണ്ട് ആദ്യ പത്തില്‍; ബാറ്റിങ്ങില്‍ ആദ്യ പത്തില്‍ 2 താരങ്ങള്‍ മാത്രം; ബാറ്റിങ്ങില്‍ ജോ റൂട്ട് ഒന്നാം സ്ഥാനത്ത് തന്നെ

Update: 2025-01-08 10:58 GMT

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങിന്റെ പുതിയ പട്ടിക പുറത്ത് വിട്ട് ഐസിസി. ഐസിസി റാങ്കിങ്ങില്‍ ഇക്കുറി നേട്ടം സ്വന്തമാക്കിയിരിക്കുന്നത് ദക്ഷിണാഫ്രിക്ക് ഓസീസ് ടീമുകളാണ്. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഓസീസ് പേസര്‍ സ്‌കോര്‍ ബോളണ്ട് 29 സ്ഥാനം ഉയര്‍ന്ന് ആദ്യ പത്തില്‍ ഇടം പിടിച്ചു. ഇന്ത്യക്കെതിരായ ടെസ്റ്റില്‍ മൂന്ന് മത്സരങ്ങള്‍ മാത്രം കളിച്ച താരം 22 വിക്കറ്റുകളാണ് വീഴ്ത്തിയത്. ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ പാറ്റ് കമിന്‍സ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ കാഗിസോ റബാഡ മൂന്നാം സ്ഥാനത്തെത്തി. ഒമ്പതാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയാണ് ആദ്യ പത്തില്‍ ബൂമ്രക്ക് പുറമെ ഇന്ത്യന്‍ സാന്നിധ്യമായുള്ളത്.

ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നി ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ നേടിയ അതിവേഗ ഫിഫ്റ്റിയിലൂടെ റിഷഭ് പന്ത് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ തിരിച്ചെത്തിയതാണ് മറ്റൊരു പ്രധാനമാറ്റം. പുതിയ റാങ്കിംഗില്‍ ഒമ്പതാമതാണ് റിഷഭ് പന്ത്. ഇന്ത്യയുടെ യശസ്വി ജയ്‌സ്വാള്‍ നാലാം സ്ഥാനം നിലനിര്‍ത്തി.

അതേസമയം, സിഡ്‌നി ടെസ്റ്റിലും നിരാശപ്പെടുത്തിയ ശുഭ്മാന്‍ ഗില്‍ മൂന്ന് സ്ഥാനം ഇറങ്ങി 23-ാമതയാപ്പോള്‍ വിരാട് കോലി മൂന്ന് സ്ഥാനം നഷ്ടമാക്കി 27-ാം സ്ഥാനത്താണ്. സിഡ്‌നി ടെസ്റ്റില്‍ കളിക്കാതിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയാകട്ടെ രണ്ട് സ്ഥാനം താഴേക്കിറങ്ങി 42-ാം സ്ഥാനത്തേക്ക് വീണു. ജോ റൂട്ട് ഒന്നാം സ്ഥാനത്തും ഹാരി ബ്രൂക്ക് രണ്ടാം സ്ഥാനത്തും കെയ്ന്‍ വില്യംസണ്‍ മൂന്നാം സ്ഥാനത്തും തുടരുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമ മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് ആറാം സ്ഥാനത്ത് എത്തിയപ്പോള്‍ പാക് മുന്‍ നായകന്‍ ബാബര്‍ അസം അഞ്ച് സ്ഥാനങ്ങള്‍ ഉയര്‍ന്ന് പന്ത്രണ്ടാം സ്ഥാനത്തെത്തി.

Tags:    

Similar News