പൂനെ ടെസ്റ്റ്; ഇന്ത്യക്കെതിരെ ന്യൂസിലാൻഡ് ശക്തമായ നിലയിൽ; ഇന്ത്യ 156 റൺസിന് ഓൾ ഔട്ട്; മിച്ചൽ സാന്റ്നറിന് 7 വിക്കറ്റ്

Update: 2024-10-25 08:06 GMT

പൂനെ: ന്യൂസിലന്‍ഡിനെതിരെ പൂനെ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യക്ക് നിരാശ. 259 റൺസിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 50 ഓവറുകൾ പോലും തികച്ച് ബാറ്റ് ചെയ്യാൻ സാധിച്ചില്ല. 45.3 ഓവറിൽ 156 റൺസിന് ഓൾ ഔട്ട് ആയ ഇന്ത്യ 103 റൺസിന്റെ ലീഡ് ആണ് ന്യൂസിലന്‍ഡിന് നൽകിയത്. 7 വിക്കറ്റുകൾ നേടിയ സാന്റ്നർ ആണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ എറിഞ്ഞൊതുക്കിയത്. ഗ്ലെൻ ഫിലിപ്പ്സ് രണ്ടും, സൗത്തി ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാൻഡ് 46/1 എന്ന നിലയിലാണ്. 17 റൺസെടുത്ത ഡെവോൺ കോൺവെയുടെ വിക്കറ്റാണ് നഷ്ടമായത്. വാഷിംഗ്‌ടൺ സുന്ദറിനാണ് വിക്കറ്റ്. നിലവിൽ 149 റൺസിന്റെ ലീഡാണ് ന്യൂസിലന്‍ഡിനുള്ളത്.

നേരത്തെ, മൂന്നിന് 197 എന്ന ശക്തമായ നിലയില്‍ നിന്നാണ് ന്യൂസിലന്‍ഡ് 259 റണ്‍സിന് ഓള്‍ ഔട്ടായത്. 76 റണ്‍സെടുത്ത ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. രചിന്‍ രവീന്ദ്ര 65 റണ്‍സെടുത്തു. വാഷിംഗ്ടണ്‍ സുന്ദറിന് പുറമെ ആര്‍ അശ്വിന്‍ മൂന്ന് വിക്കറ്റെടുത്തു.

Tags:    

Similar News