മൂന്ന് ദിവസം മഴ കൊണ്ടു പോയി; എല്ലാവരും സമനില പ്രതീക്ഷിച്ചപ്പോള്‍ രോഹിത്തും കൂട്ടരും മനസ്സില്‍ കണ്ടത് മറ്റൊന്ന്; ട്വന്റി ട്വന്റി ക്രിക്കറ്റിലെ ആവേശം കാണ്‍പൂരിലെ ടെസ്റ്റിലും; ഞെട്ടിയത് ബംഗ്ലാ കടുവകള്‍; ഇനി ക്രിക്കറ്റിൽ തകര്‍പ്പനടികൾ മാത്രം...!
കാന്‍പുര്‍: ഇന്നലെ കാൺപുരിൽ ഇന്ത്യ കാഴ്ചവച്ചത് തകർപ്പൻ പ്രകടനം ആയിരിന്നു. അടുപ്പിച്ച് മൂന്ന് ദിവസം മഴ കൊണ്ടുപോയ ക്രിക്കറ്റിൽ ഇന്നലെ ഇന്ത്യയുടെ പൊടിപൂരം ആയിരിന്നു. കാണികൾ എല്ലാവരും സമനിലയാണ് പ്രതീക്ഷിച്ചത്. പക്ഷെ രോഹിത്ത് ശർമയും കൂട്ടരും മനസ്സിൽ കണ്ടത് മറ്റൊന്ന് ആയിരിന്നു. രോഹിത് ശർമയുടെ ആ ശരിക്കും ഞെട്ടിയത് ബംഗ്ലാദേശ് കടുവകൾ ആയിരിന്നു.
ബംഗ്ലാദേശ് ടീമിനെ അക്ഷരാർത്ഥം ഞെട്ടിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ 'ട്വന്റി ട്വന്റി' ബാറ്റിംഗ് സ്റ്റൈൽ പിറന്നത്. ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ നിശ്ചയിച്ച ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റില്‍ ആദ്യ മൂന്ന് ദിവസവും മഴ കൊണ്ടത് പോയത് വലിയൊരു തിരിച്ചടിയായിരുന്നു.
കളിയുടെ ആദ്യദിനം 35 ഓവര്‍ എറിഞ്ഞതൊഴിച്ചാല്‍ ബാക്കി സമയങ്ങളെല്ലാം മഴയായിരുന്നു. ശേഷം രണ്ടാംദിനവും ആശങ്ക ഉയർത്തി ഗ്രൗണ്ടിൽ മഴ ആയിരിന്നു. അന്ന് ഒറ്റ പന്ത് പോലുമെറിഞ്ഞില്ല. ഒടുവിൽ മൂന്നാംദിവസം മതിയായ വെയിലില്ലാത്തതിനാല്‍ ഗ്രൗണ്ട് ഉണങ്ങിയതുമില്ല. ഇതോടെ ആ ദിവസവും ക്രിക്കറ്റ് ആരാധകർക്ക് നഷ്ടവും നിരാശയും. തുടര്‍ന്ന് നാലാംദിവസമാണ് കളി വീണ്ടും പുനരാരംഭിച്ചത്.
മഴ കാരണം ദിവസങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ ഇന്ത്യ വേഗമുള്ള കളിതന്ത്രമാണ് ഒടുവിൽ പുറത്തെടുത്തത്. പെട്ടെന്ന് പരമാവധി സ്‌കോര്‍ ചെയ്ത്, ബംഗ്ലാദേശിനെ ആവുംവിധം തകര്‍ക്കുക എന്ന ഒറ്റ ലക്ഷ്യതോടുകൂടിയായിരിന്നു ടീം ഇന്ത്യയുടെ കളി.
കളി കാണുമ്പോള്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നത് 'ടി20' സ്‌റ്റൈലിലാണ് ഇന്ത്യ ബാറ്റുവീശിയത്. അതാവട്ടെ ഇന്ത്യയ്ക്ക് പിറന്നത് പുതിയ റെക്കോഡുകളും.
ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ 50 റണ്‍സ് ടീം സ്‌കോറാണ് ആദ്യം തകർത്താടിയത്. 26 പന്തില്‍ മുന്‍പ് ഇംഗ്ലണ്ട് 50 റണ്‍സ് നേടിയിരുന്നു. ഇന്ത്യ വെറും മൂന്നോവറില്‍ 50 തികച്ച് ആ റെക്കോഡ് മറികടന്നു. ഈവര്‍ഷം ട്രെന്റ് ബ്രിജില്‍ വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു ഇംഗ്ലണ്ടിന്റെ പ്രകടനം. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും രോഹിത് ശര്‍മയും ചേര്‍ന്ന് ബംഗ്ലാദേശിനെ പ്രഹരിച്ചതോടെ പുതിയ റെക്കോഡ് പിറക്കുകയായിരുന്നു.
10.1 ഓവറില്‍ ഇന്ത്യയുടെ ടീം ടോട്ടല്‍ 100 കടക്കുകയായിരിന്നു. ടെസ്റ്റിലെ ഏറ്റവും വേഗമേറിയ 100 റണ്‍സ് എന്ന രീതിയില്‍ ഇതും റെക്കോർഡ് ആണ്. കഴിഞ്ഞവര്‍ഷം ഇന്ത്യതന്നെ വെസ്റ്റ് ഇന്‍ഡീസിനെതിരേ തീര്‍ത്ത റെക്കോഡാണ് ഇന്ന് മറികടന്നത്.
പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടന്ന കളിയില്‍ 12.2 ഓവറിലാണ് ഇന്ത്യ അന്ന് 100 കടന്നിരുന്നത്. 13.1 ഓവറില്‍ ബംഗ്ലാദേശിനെതിരേ ശ്രീലങ്ക നേടിയ 100 റണ്‍സാണ് മൂന്നാമത്. 2001-ലായിരുന്നു അത്.
18.2 ഓവറില്‍ 150 കടക്കാനായത് അടുത്ത റെക്കോർഡ്. മുന്‍പ് 21.1 ഓവറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യ നേടിയ റെക്കോഡ് തന്നെ മറികടന്നു. അതുപോലെ ഏറ്റവും വേഗത്തില്‍ 200 റണ്‍സ് ടീം ടോട്ടല്‍ എന്ന റെക്കോഡും ഇന്ത്യക്ക് തന്നെ. 24.4 ഓവറിൽ ആണിത്. 2017-ല്‍ സിഡ്‌നിയില്‍ പാകിസ്താനെതിരേ ഓസ്‌ട്രേലിയ 28.1 ഓവറില്‍ 200 റണ്‍സ് നേടിയിരുന്നു.
ഇതാണ് ഇന്ത്യ ഇപ്പോൾ മറികടന്നിരിക്കുന്നത്. 30-ാമത്തെ ഓവറില്‍ 250 കടന്നതും ടെസ്റ്റിലെ ഏറ്റവും വേഗമേറിയ ടീം ടോട്ടലാണ്. മുന്‍പ് ഇംഗ്ലണ്ട് പാകിസ്താനെതിരേ 33.6 ഓവറില്‍ 250 റണ്‍സ് നേടിയിരുന്നു. എന്തായാലും ഇന്നലെത്തെ കളിയോടെ ബംഗ്ലാദേശ് ഞെട്ടിയിരിക്കുകയാണ്. അതുപ്പോലെ ഇനി ഇന്ത്യൻ ക്രിക്കറ്റിൽ തകർപ്പനടികൾ മാത്രമായിരിക്കും.