മൂടിക്കെട്ടിയ കാലാവസ്ഥ; മഴപ്പേടിയില്‍ മുംബൈ ആരാധകര്‍; നിര്‍ണായക ടോസ് ജയിച്ചതോടെ ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് ശ്രേയസ് അയ്യര്‍; റിച്ചാര്‍ഡ് ഗ്ലീസണ് പകരം റീസ് ടോപ്ലി മുംബൈ ടീമില്‍

Update: 2025-06-01 13:54 GMT

അഹമ്മദാബാദ്: ഐപിഎല്ലിലെ നിര്‍ണായകമായ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പഞ്ചാബ് കിംഗ്‌സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിനിടെ മഴ പെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ശ്രേയസ് അയ്യരുടെ നിര്‍ണായക തീരുമാനം.

അല്‍പ്പം മൂടിക്കെട്ടിയ കാലാവസ്ഥയാണെന്നും വിക്കറ്റ് മൂടിയിട്ടിരുന്നതിനാല്‍ ആദ്യം ബൗള്‍ ചെയ്യുന്നതാണ് നല്ലതെന്ന് കരുതുന്നതായി പഞ്ചാബ് കിംഗ്സിന്റെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പറഞ്ഞു. ടീമിലെ അന്തരീക്ഷം മികച്ചതാണെന്ന് പറഞ്ഞ ശ്രേയസ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ ടീമില്‍ തിരിച്ചെത്തിയെന്നും അറിയിച്ചു.

അതേസമയം, ടോസ് നേടിയാല്‍ ബൗളിംഗ് എടുക്കാനായിരുന്നു തന്റെയും തീരുമാനമെന്ന് മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു. പരിക്കേറ്റ റിച്ചാര്‍ഡ് ഗ്ലീസണ് പകരം റീസ് ടോപ്ലി ടീമില്‍ ഇടം നേടിയെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.

ഈ സീസണില്‍ ഇവിടെ നടനാണ് ഏഴ് മത്സരങ്ങളിലെ 14 ഇന്നിങ്സുകളില്‍ ഒമ്പത് ഇന്നിംഗ്‌സിലും ടീമുകള്‍ 200 റണ്‍സ് പിന്നിട്ടതിനാല്‍ ബാറ്റിംഗിനെ തുണക്കുന്ന പിച്ചായിരിക്കും അഹമ്മദാബാദിലേതെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐപിഎല്ലില്‍ ഇതുവരെ 33 മത്സരങ്ങളിലാണ് ഇരു ടീമും പരസ്പരം ഏറ്റുമുട്ടിയത്. ഇതില്‍ 17 വിജയങ്ങളുമായി മുംബൈയ്ക്ക് നേരിയ മുന്‍തൂക്കമുണ്ട്. 15 ജയവുമായി പഞ്ചാബ് തൊട്ടുപിന്നിലുണ്ട്. ഒരു മത്സരം ടൈ ആയി. ഈ സീസണില്‍ ഇരു ടീമും നേര്‍ക്കുനേര്‍വന്നപ്പോള്‍ ഓരോ ജയങ്ങള്‍ വീതം പങ്കിട്ടു.

ഐപിഎല്‍ ചരിത്രത്തില്‍ രണ്ടാം ഫൈനലും ആദ്യ കിരീടവുമാണ് പഞ്ചാബ് ഇന്ന് ലക്ഷ്യമിടുന്നത്. ഏഴാം ഫൈനലും ആറാം കിരീടവുമാണ്

മുംബൈയുടെ ലക്ഷ്യം.

രോഹിത് ശര്‍മ്മ, ജോണി ബെയര്‍‌സ്റ്റോ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമാന്‍ ധിര്‍, രാജ് ബവ, മിച്ചല്‍ സാന്റനര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര, റീസ് ടോപ്ലി.

ഇംപാക്ട് സബ്‌സ്: അശ്വനി കുമാര്‍, ശ്രീജിത്ത് കൃഷ്ണന്‍, രഘു ശര്‍മ്മ, റോബിന്‍ മിന്‍സ്, ബെവണ്‍ ജേക്കബ്‌സ്.

പഞ്ചാബ് കിംഗ്‌സ്

പ്രിയാന്‍ഷ് ആര്യ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), നെഹാല്‍ വധേര, ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമര്‍സായി, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിംഗ്, കൈല്‍ ജാമിസണ്‍, വൈശാഖ് വിജയകുമാര്‍.

ഇംപാക്ട് സബ്‌സ്: പ്രഭ്‌സിമ്രാന്‍ സിംഗ്, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, ഹര്‍പ്രീത് ബ്രാര്‍, സൂര്യാന്‍ഷ് ഷെഡ്ജ്, പ്രവീണ്‍ ദുബെ.

Similar News