പെര്‍ത്തില്‍ മഴ, വിക്കറ്റ് മഴ! 26 ഓവറായി ചുരുക്കിയിട്ടും തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിങ് നിര; നിരാശപ്പെടുത്തി രോ - കോ തിരിച്ചുവരവ്; ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് 131 റണ്‍സ് വിജയലക്ഷ്യം
ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് 137 റണ്‍സ് വിജയലക്ഷ്യം
പെര്‍ത്ത്: മഴ കളിച്ച പെര്‍ത്ത് ഏകദിന മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് 131 റണ്‍സ് വിജയലക്ഷ്യം. 26 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 136 റണ്‍സ് നേടിയത്. 26 ഓവറില്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സടിച്ചെങ്കിലും ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഓസ്‌ട്രേലിയയുടെ വിജയലക്ഷ്യം 131 റണ്‍സായി പുനര്‍നിര്‍ണയിക്കുകയായിരുന്നു. പെര്‍ത്ത് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരേക്കാള്‍ 'കൂടുതല്‍' കളിച്ചത് മഴയായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിനിടെ നാലു തവണയാണ് മഴ കളിമുടക്കിയത്. രണ്ടാം തവണ കളി ഏകദേശ രണ്ടു മണിക്കൂറിലേറെ മുടങ്ങി. ഇതോടെ ആദ്യം 35 ഓവറും പിന്നീട് 32 ഓവറും ഒടുവില്‍ 26 ഓവറുമായി മത്സരം ചുരുക്കുകയായിരുന്നു.
11.5 ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സ് എന്ന ദയനീയ നിലയിലായിരുന്നു ഇന്ത്യ. പിന്നീടാണ് മഴ കളിമുടക്കിയത്. വിരാട് കോലി (0), രോഹിത് ശര്‍മ (8), ശുഭ്മാന്‍ ഗില്‍ (10) എന്നിവരെ നേരത്തേ നഷ്ടമായി. നാലാം ഓവറില്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ പന്തില്‍ മാറ്റ് റെന്‍ഷോ ക്യാച്ചെടുക്കുകയായിരുന്നു. ഒരു ഫോര്‍ ഉള്‍പ്പെടെ 14 പന്തില്‍ നിന്ന് എട്ട് റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം.
ഏഴാം ഓവറില്‍ വിരാട് കോലിയെ മിച്ചല്‍ സ്റ്റാര്‍ക്കും മടക്കി. കൂപ്പര്‍ കനോലിക്ക് ക്യാച്ചായി പൂജ്യത്തിനാണ് മടങ്ങിയത്. കൂപ്പര്‍ കനോലിക്കാണ് ക്യാച്ച്. പിന്നാലെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ നാഥന്‍ എലിസ് ഫിലിപ്പിന്റെ കൈകളിലേക്ക് നല്‍കിയതോടെ ഇന്ത്യ വലിയ പതര്‍ച്ച നേരിട്ടു. പിന്നാലെ ഹേസല്‍വുഡെറിഞ്ഞ 14-ാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഫിലിപ്പിന് ക്യാച്ച് നല്‍കി ശ്രേയസ് അയ്യരും (11) പുറത്തായി. 31 പന്തില്‍ 38 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലും 38 പന്ത് നേരിട്ട് 31 റണ്‍സ് നേടിയ അക്‌സര്‍ പട്ടേലും ആണ് ഇന്ത്യയെ നൂറുകടത്തിയത്. അവസാന ഓവറുകളില്‍ അരങ്ങേറ്റതാരം നിധീഷ് കുമാര്‍ റെഡ്ഢി 11 പന്തില്‍ 19 റണ്‍സ് നേടിയത് വലിയ ആശ്വാസമായി.
ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 9ാം ഓവറിലാണ് മഴ ആദ്യം പെയ്തത്. എന്നാല്‍ ശക്തമാകാതിരുന്നതോടെയാണ് കളി പുനഃരാരംഭിച്ചു. എന്നാല്‍ 12ാം ഓവറില്‍ വീണ്ടും മഴ എത്തിയതോടെ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇന്ത്യന്‍ സമയം 10.10നു നിര്‍ത്തിവച്ച മത്സരം, 12.20നാണ് പുനഃരാരംഭിച്ചത്. എന്നാല്‍ 12 മിനിറ്റു കഴിഞ്ഞപ്പോള്‍ വീണ്ടും മഴ എത്തിയതോടെ കളി നിര്‍ത്തി. വീണ്ടും പുനരാംഭിച്ചെങ്കിലും 14 ബോള്‍ മാത്രമാണ് എറിയാന്‍ സാധിച്ചത്. ഇതോടെ 26 ഓവറാക്കി ഇന്ത്യന്‍ സമയം 2 മണിയോടെ വീണ്ടു തുടങ്ങുകയായിരുന്നു. 11.5 ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സ് എന്ന ദയനീയ നിലയില്‍ നില്‍ക്കുകയായിരുന്നു ഇന്ത്യ. പിന്നീടാണ് മഴ കളി മുടക്കിയത്.
തിരിച്ചുവരവില്‍ നിരാശ
ആരാധകര്‍ കാത്തിരുന്നതിന് ആയുസ്സ് കുറവായിരുന്നു! എട്ടു മാസത്തിനു ശേഷം രോഹിത്തും കോലിയും കളത്തിലിറങ്ങുന്നതിന്റെ ആവേശത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ ആ ആവേശത്തിന്റെ ആയുസ്സ് അധികം നീണ്ടില്ല. ഓപ്പണറായി ഇറങ്ങിയ രോഹിത്ത് 14 പന്തില്‍ 8 റണ്‍സെടുത്തും മൂന്നാമനായി ഇറങ്ങിയ കോലി, എട്ടു പന്ത് നേരിട്ട് സംപൂജ്യനായും പുറത്തായി. രോഹിത്തിനെ ഹെയ്സല്‍വുഡ് പുറത്താക്കിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കിനാണ് കോലിയുടെ വിക്കറ്റ്.
രാജ്യാന്തര ക്രിക്കറ്റില്‍ രോഹിത്തിന്റെ 500ാം മത്സരമായിരുന്നു ഇത്. ഇരുവര്‍ക്കും പിന്നാലെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും (18 പന്തില്‍ 10) പുറത്തായി. നഥാന്‍ എല്ലിസിനാണ് വിക്കറ്റ്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 3നു 27 എന്ന നിലയിലായിരുന്നു ഇന്ത്യ. രണ്ടു വര്‍ഷത്തിനിടെ ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ പവര്‍പ്ലേ സ്‌കോറാണിത്. 2023ല്‍ ചെന്നൈയില്‍ ഓസീസിനെതിരെ ഇതേ സ്‌കോര്‍ നിലയിലാണ് ഇന്ത്യ പവര്‍പ്ലേ അവസാനിപ്പിച്ചത്.
ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ച്ചയായ 16ാം ഏകദിനത്തിലാണ് ഇന്ത്യയ്ക്കു ടോസ് നഷ്ടമാകുന്നത്. നായകനായി അരങ്ങേറിയ ശുഭ്മാന്‍ ഗില്ലിനും ടോസ് ഭാഗ്യം തിരിച്ചുകൊണ്ടുവരാനായില്ല. 2023 ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമിഫൈനലിലാണ് ഇന്ത്യയ്ക്ക് അവസാനമായി ഏകദിനത്തില്‍ ടോസ് കിട്ടിയത്.
മൂന്നു പേസര്‍മാരും മൂന്ന് ഓള്‍റൗണ്ടര്‍മാരും അടങ്ങുന്നതാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍. മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരാണ് പേസര്‍മാര്‍. ഓള്‍റൗണ്ടര്‍മാരായി അരങ്ങേറ്റ മത്സരം കളിക്കുന്ന നിതിഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവരുമുണ്ട്. വാഷിങ്ടന്‍ ടീമിലെത്തിയതോടെ കുല്‍ദീപ് യാദവ് ഇലവനില്‍നിന്നു പുറത്തായി. രാജ്യാന്തര ക്രിക്കറ്റില്‍ 500ാം മത്സരത്തിനാണ് രോഹിത് ശര്‍മ ഇന്നിറങ്ങിയത്. ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരം കളിച്ചവരില്‍ അഞ്ചാം സ്ഥാനത്താണ് രോഹിത്. 664 മത്സരം കളിച്ച സച്ചിനും 551ാം മത്സരം കളിക്കുന്ന കോലിയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായിക്കാം, പക്ഷേ ഏകദിന ക്രിക്കറ്റില്‍ 'നമ്പര്‍ വണ്‍' എന്നു തെളിയിക്കാന്‍ ഇന്ത്യയ്ക്കു മുന്നില്‍ ഒരു കടമ്പ കൂടി ബാക്കിയുണ്ട്; ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ കീഴടക്കുക! ഓസ്‌ട്രേലിയയില്‍ ഏകദിന പരമ്പര വിജയത്തിനായുള്ള 7 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കുകയെന്ന ദൗത്യമാണ് ക്യാപ്റ്റന്‍സിയിലെ തന്റെ കന്നി പോരാട്ടത്തില്‍ ശുഭ്മന്‍ ഗില്ലിനു മുന്നിലുള്ളത്. സീനിയര്‍ താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും തിരിച്ചുവരവും ഈ വര്‍ഷത്തെ ചാംപ്യന്‍സ് ട്രോഫി കിരീടനേട്ടവും ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.
ഇതുവരെ 3 രാജ്യാന്തര ഏകദിന മത്സരങ്ങള്‍ക്കു മാത്രമാണ് പെര്‍ത്തിലെ ഓപ്റ്റസ് സ്റ്റേഡിയം വേദിയായിട്ടുള്ളത്. മറ്റൊരിടത്തു നിര്‍മിച്ച്, പരിപാലിച്ച 'ഡ്രോപ് ഇന്‍ പിച്ചുകളാണ് ഇവിടത്തേത്. ബോളര്‍മാരെ സഹായിക്കുന്നതാണ് പെര്‍ത്തിലെ പിച്ചുകളുടെ പൊതുസ്വഭാവം. ഇതുവരെ നടന്ന 3 മത്സരങ്ങളില്‍ രണ്ടിലും രണ്ടാമത് ബാറ്റു ചെയ്ത ടീം വിജയിച്ചു. 153 റണ്‍സാണ് ചേസ് ചെയ്തു കീഴടക്കിയ ഉയര്‍ന്ന ടീം സ്‌കോര്‍. സ്റ്റേഡിയത്തില്‍ ഇന്നു മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.