സഞ്ജു സാംസണ്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് ചേക്കേറിയേക്കുമെന്ന് സൂചന; രാജസ്ഥാന്‍ റോയല്‍സ് ചര്‍ച്ചകളില്‍
മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ സഞ്ജു സാംസണ്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് ചേക്കേറിയേക്കുമെന്ന് സൂചന. ലേലത്തിന് മുന്‍പ് രാജസ്ഥാനും ഡല്‍ഹിയും താര കൈമാറ്റം നടത്തുമെന്നാണ് സൂചന.
സഞ്ജുവിന് പകരം ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സ് രാജസ്ഥാനില്‍ എത്തിയേക്കും. രാജസ്ഥാന്‍ റോയല്‍സ് ഡല്‍ഹിയുമായി നടത്തുന്ന ചര്‍ച്ച അന്തിമ ഘട്ടത്തിലെന്നാണ് സൂചന.
സ്റ്റബ്‌സിന്റെ കൂടെ ഒരു താരത്തെ കൂടി വേണമെന്നാണ് രാജസ്ഥാന്റെ ആവശ്യം. എന്നാല്‍ ഈ വ്യവസ്ഥ ഡല്‍ഹി അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കൂടെ തീരുമാനമായാല്‍ സഞ്ജു ഡല്‍ഹിയില്‍ എത്തും.
മലയാളി വിക്കറ്റ് കീപ്പറെ ടീമിലെത്തിക്കാന്‍ ഡല്‍ഹിക്ക് വലിയ താത്പര്യമാണുള്ളത്. എന്നാല്‍ താരത്തിന് പകരമായി പ്രധാന താരങ്ങളെ വിട്ടുനല്‍കാന്‍ ഡല്‍ഹി തയാറായിട്ടില്ലെന്നാണ് വിവരം.