അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു; ഉദ്ഘാടനമത്സരം ഇന്ത്യയും അമേരിക്കയും തമ്മില്‍
ന്യൂഡല്‍ഹി: സിംബാബ്വേ, നമീബിയ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം പുറത്തുവിട്ട് ഐസിസി. അടുത്തവര്‍ഷം ജനുവരി 15 മുതല്‍ ഫെബ്രുവരി 6 വരെയാണ് ലോകകപ്പ്. പതിനാറ് ടീമുകള്‍ മാറ്റുരയ്്ക്കുന്ന ടൂര്‍ണമെന്റില്‍ സൂപ്പര്‍ സിക്സ് സെമി പോരാട്ടങ്ങള്‍ നടക്കും. ഫെബ്രുവരി ആറിനാണ് ഫൈനല്‍.
ഇന്ത്യയും അമേരിക്കയും തമ്മിലാണ് ഉദ്ഘാടനമത്സരം. സിംബാബ്വേ-സ്‌കോട്ട്ലന്‍ഡ് മത്സരവും ആദ്യദിനം നടക്കും. നിലവിലെ ജേതാക്കളായ ഓസ്ട്രേലിയയുടെ ആദ്യമത്സരം ജനുവരി 16 ന് അയര്‍ലന്‍ഡിനെതിരേയാണ്. ടാന്‍സാനിയ ആദ്യമായി ഒരു ഐസിസി ടൂര്‍ണമെന്റില്‍ കളിക്കുന്നുവെന്ന പ്രത്യേകതയും ഈ ലോകകപ്പിനുണ്ട്.
16 ടീമുകളെ നാലുഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഇന്ത്യ, ബംഗ്ലാദേശ്, യുഎസ്എ, ന്യൂസിലന്‍ഡ് ടീമുകള്‍ ഗ്രൂപ്പ് എയിലാണ്. പാകിസ്താന്‍, ഇംഗ്ലണ്ട് ടീമുകള്‍ ഗ്രൂപ്പ് ബിയിലും ഓസ്ട്രേലിയ, ശ്രീലങ്ക ടീമുകള്‍ ഗ്രൂപ്പ് സിയിലുമാണ്. ഗ്രൂപ്പ് ഡിയില്‍ ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് ടീമുകളും ഉള്‍പ്പെടുന്നു. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം സൂപ്പര്‍ സിക്സ്, സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ഫെബ്രുവരി ആറിനാണ് ഫൈനല്‍.