'യുവരാജ് മാത്രമല്ല ആ താരത്തെയും ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയത് കോഹ്ലിയുടെ ഇടപെടല്‍; അവന് ഇഷ്ടമില്ലാത്തവരെ ടീമില്‍ നിന്ന് പുറത്താക്കും'; വീണ്ടും കോഹ്ലിക്കെതിരെ ആരോപണവുമായി ഉത്തപ്പ

Update: 2025-01-13 16:58 GMT

2019 ലോകകപ്പ് ടീമില്‍ നിന്ന് അമ്പാട്ടി റായിഡുവിനെ പുറത്താക്കിയത് അപ്രതീക്ഷിതമായ ഒരു തീരുമാനം ആയിരുന്നു. ടീമിന്റെ നാലാം നമ്പര്‍ ബാറ്ററായി അതുവരെ കളിച്ചിരുന്ന താരം പെട്ടെന്ന് ഒരു സുപ്രഭാത്തില്‍ ടീമില്‍ നിന്ന് പുറത്തായി. എംഎസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ അവഗണിച്ച് വിജയ് ശങ്കറിനെ ടീമില്‍ എടുക്കുക ആയിരുന്നു. ത്രി ഡി താരമാണ് വിജയ് ശങ്കര്‍ എന്നുള്ള അഭിപ്രായമാണ് അന്ന് പ്രസാദ് പറഞ്ഞ ന്യായീകരണം.

അന്ന് സെലെക്ഷന്‍ കമ്മിറ്റിയെ രൂക്ഷമായി വിമര്‍ശിച്ച റായുഡു, പകരക്കാരനായി ലോകകപ്പ് ടീമില്‍ ഇടം നേടാനുള്ള തന്റെ സാധ്യതകളെ കൂടി നശിപ്പിച്ചു. ലോകകപ്പില്‍ ഇന്ത്യക്ക് രണ്ട് പകരക്കാരെ ആവശ്യമായി വന്നപ്പോള്‍ വലംകൈയ്യന്‍ ബാറ്ററെ അവര്‍ ടീമിലേക്ക് ചേര്‍ത്തില്ല. യുവരാജ് സിങ്ങിന്റെ കരിയര്‍ അവസാനിപ്പിച്ചതിന് വിരാട് കോഹ്ലിയെ നേരത്തെ കുറ്റപ്പെടുത്തിയ റോബിന്‍ ഉത്തപ്പ, ഇപ്പോള്‍ റായിഡുവിനെ ഒഴിവാക്കിയതിന് താരത്തിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. കോഹ്ലി പറഞ്ഞത് ഇങ്ങനെ:

''വിരാട് കോഹ്ലിക്ക് ഇഷ്ടപ്പെടാത്തവര്‍ എല്ലാം ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അമ്പാട്ടി റായിഡുവായിരുന്നു മികച്ച ഉദാഹരണം. നിങ്ങള്‍ക്ക് അവനോട് സങ്കടം തോന്നുന്നു. താരത്തിന് മുന്നില്‍ ബിസിസിഐ വാതില്‍ അടക്കുകയാണ് ചെയ്തത്. ലോകകപ്പ് കളിക്കാന്‍ തയ്യാറായെങ്കിലും ഇടം നല്‍കിയില്ല. അത് ന്യായമായിരുന്നില്ല. '

2019ല്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടാത്തതിന്റെ പിന്നാലെ റായിഡു വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും പിന്നെ താരം തീരുമാനം മാറ്റി. പിന്നീടൊരിക്കലും ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. 2022-ല്‍ അദ്ദേഹം രണ്ടാം തവണ വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. 2023-ല്‍ റായിഡു വിരമിക്കുമ്പോള്‍ അദ്ദേഹം 55 ഏകദിനങ്ങളും 6 ടി20 യും കളിച്ചു.

Tags:    

Similar News