ബുംറയുമായുള്ള വാക്ക് തര്‍ക്കം; അദ്ദേഹത്തെ പ്രകോപിപ്പിച്ചത് എന്റെ തെറ്റ്; പക്ഷേ അങ്ങനെയൊക്കെ സംഭവിക്കാം. ഇത് ക്രിക്കറ്റാണ്. എല്ല ക്രഡിറ്റും ബുംറയ്ക്ക്: തെറ്റ് സമ്മതിച്ച് സാം കോണ്‍സ്റ്റാസ്
സിഡ്നി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ മത്സരത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയായി വാക്ക് തര്‍ക്കം ഉണ്ടായ സംഭവത്തില്‍ തെറ്റ് തന്റെ ഭാഗത്തെന്ന് സമ്മതിച്ച് ഓസീസ് ഓപ്പണ്‍ സാം കോണ്‍സ്റ്റാസ്. ഉസ്മാന്‍ ഖ്വാജയ്ക്ക് ബോള്‍ എറിയുന്നതിന് വേണ്ടി നില്‍ക്കുമ്പോഴാണ് ബുംറയായി വാക്ക് തര്‍ക്കത്തില്‍ സാം വാക്ക് തര്‍ക്കം ഉണ്ടാകുന്നത്.
സംഭവത്തെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ കോണ്‍സ്റ്റാസ്. അത് തന്റെ തെറ്റാണെന്ന് കോണ്‍സ്റ്റാസ് സമ്മതിച്ചു. ഓസീസ് ഓപ്പണറുടെ വാക്കുകള്‍... ''സംഭവത്തിന് ശേഷം നിര്‍ഭാഗ്യവശാല്‍ ഉസ്മാന്‍ ഖവാജ പുറത്തായി. ബുമ്ര ആ ദിവസം അല്‍പം കൂടി സമയം കിട്ടുമോ എന്നതിനാണ് ശ്രമിച്ചത്. എന്നാല്‍ അദ്ദേഹത്തെ പ്രകോപിപ്പിച്ചത് എന്റെ തെറ്റായിരിക്കാം. പക്ഷേ അങ്ങനെയൊക്കെ സംഭവിക്കാം. ഇത് ക്രിക്കറ്റാണ്. എല്ല ക്രഡിറ്റും ബുമ്രയ്ക്കാണ്. അദ്ദേഹത്തിന് വിക്കറ്റ് ലഭിച്ചു. പക്ഷേ മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തത്.'' കോണ്‍സ്റ്റാസ് വ്യക്തമാക്കി.
ആദ്യ ദിവസം ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുമ്പോള്‍ മൂന്നാം ഓവറിലെ അവസാന പന്തിലാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നത്. പെട്ടന്ന് പന്തെറിഞ്ഞ് മറ്റൊരു ഓവര്‍ കൂടി എറിയാനുള്ള ശ്രമമാണ് ഇന്ത്യന്‍ നായകന്‍ നടത്തിയത്. എന്നാല്‍ ഖവാജ ക്രീസില്‍ തയ്യാറായിരുന്നില്ല. ഇത് ബുമ്ര ചോദ്യം ചെയ്യുകയും ചെയ്തു. അപ്പോഴേക്കും നോണ്‍ സ്‌ട്രൈക്കിലുണ്ടായിരുന്ന കോണ്‍സ്റ്റാസ് ഇടെ. തിരിച്ച് ബുമ്രയോട് തിരിച്ച് പലതും പറഞ്ഞു.
ഇതിനിടെ ബുമ്ര ചോദിക്കുന്നുണ്ട് നിന്റെ പ്രശ്‌നമെന്താണെന്ന്. അതിനുള്ള മറുപടിയും കോണ്‍സ്റ്റാസ് നല്‍കുന്നു. പിന്നീട് ഇരുവരും നേര്‍ക്കുനേര്‍ നടന്നുവന്നപ്പോള്‍ അംപയര്‍ ഇടപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷമുള്ള പന്തില്‍ ബുമ്ര, ഖവാജയെ സ്ലിപ്പില്‍ കെ എല്‍ രാഹുലിന്റെ കയ്യിലേക്ക് അയക്കുകയും ചെയ്തു. കോണ്‍സ്റ്റാസിന്റെ മുഖത്ത് നോക്കി ആഘോഷം നടത്തുകയും ചെയ്തിരുന്നു.