അവസരങ്ങള്‍ നിരവധി നല്‍കി, റണ്‍സ് വിട്ടുകൊടുക്കുന്നതല്ലാതെ വിക്കറ്റ് നേടാന്‍ സാധിക്കുന്നില്ല; അര്‍ജുന്‍ തെന്‍ഡുല്‍ക്കല്‍ പ്ലേയിങ് ഇലവനില്‍നിന്ന് പുറത്ത്

Update: 2024-12-04 04:09 GMT

മുംബൈ: ഓവറുകളില്‍ റണ്‍സ് ഒരു പാട് നല്‍കുന്നതിലും, വിക്കറ്റുകള്‍ നേടാത്തതും തിരിച്ചടിയായി അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍. റ്റില്‍ ഗോവ ടീമിന്റെ പ്ലേയിങ് ഇലവനില്‍ താരത്തിന് ഇടം കണ്ടെത്താനായില്ല. അവസരങ്ങള്‍ നിരവധി നല്‍കിയിട്ടും വിക്കറ്റ് വീഴ്ത്താന്‍ താരത്തിന് സാധിച്ചിരുന്നില്ല. ഇതോടെയാണ് പ്ലേയിങ് ഇലവനില്‍നിന്നു പുറത്തായത്. കേരളത്തിനെതിരായ മത്സരത്തില്‍ അര്‍ജുനെ കളിപ്പിച്ചിരുന്നില്ല. ചൊവ്വാഴ്ച മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിലും താരത്തിന് അവസരം കിട്ടിയില്ല.

രഞ്ജി ട്രോഫിയില്‍ ഗോവയുടെ വിശ്വസ്തനായ താരമാണ് അര്‍ജുന്‍. മുംബൈയ്‌ക്കെതിരെ കളിക്കാനിറങ്ങിയ അര്‍ജുന്‍ നാലോവറില്‍ 48 റണ്‍സാണു വഴങ്ങിയത്. രണ്ടാം മത്സരത്തില്‍ സര്‍വീസസിനെതിരെ മൂന്ന് ഓവറില്‍ 19 റണ്‍സ് വഴങ്ങി. ആന്ധ്രപ്രദേശിനെതിരെ 3.4 ഓവറുകള്‍ പന്തെറിഞ്ഞ താരം 36 റണ്‍സും വിട്ടുകൊടുത്തു. ഇതോടെയാണ് താരം പ്ലേയിങ് ഇലവനില്‍നിന്നു പുറത്തായത്.

ടൂര്‍ണമെന്റില്‍ നാലു മത്സരങ്ങള്‍ കളിച്ച ഗോവ എല്ലാ കളിയും തോറ്റു. കേരളമുള്‍പ്പടെയുള്ള ഗ്രൂപ്പ് ഇയിലെ ആറാം സ്ഥാനക്കാരാണ് ഗോവ. ഐപിഎല്‍ മെഗാലേലത്തില്‍ അടിസ്ഥാന വിലയായ 30 ലക്ഷത്തിന് അര്‍ജുന്‍ തെന്‍ഡുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് വാങ്ങിയിരുന്നു. ആദ്യം താരത്തിന്റെ പേര് വിളിച്ചപ്പോള്‍ ആരും താല്‍പര്യം കാണിച്ചിരുന്നില്ല. അവസാന അവസരത്തിലാണ് അര്‍ജുനെ വീണ്ടും ടീമിലെടുക്കാന്‍ മുംബൈ ഇന്ത്യന്‍സ് തയാറായത്.

Tags:    

Similar News