അഫ്ഗാന്‍ ടീമിന്റെ അഭിനിവേശം, ഊര്‍ജ്ജം, ദൃഢനിശ്ചയം എല്ലാ കണ്ട് പഠിക്കണം; എന്റെ വെസ്റ്റ് ഇന്‍ഡീസ് ടീമിന് ഇവരുടെ കൈയ്യില്‍ നിന്ന് ഒരു ചെറിയ ഭാഗം എടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു; വിവിയന്‍ റിച്ചാര്‍ഡ്‌

Update: 2025-03-03 10:55 GMT

ലോക ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്‍ ടീമിന്റെ ഉയര്‍ച്ച വെസ്റ്റ് ഇന്‍ഡീസ് ടീമിന് പ്രചോദനമാകണമെന്ന് ഇതിഹാസ താരം വിവിയന്‍ റിച്ചാര്‍ഡ്സ്. അഫ്ഗാന്‍ ടീമിന്റെ അഭിനിവേശം, ഊര്‍ജ്ജം, ദൃഢനിശ്ചയം എന്നിവയെയും താരം പ്രശംസിച്ചു. 2023 ലെ ഏകദിന ലോകകപ്പും ഇപ്പോള്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങളും നഷ്ടമായ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം മോശം ഫോമില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് വിവിയന്‍ റിച്ചാര്‍ഡ്സിന്റെ പ്രതികരണം.

ഒരുകാലത്ത് ക്രിക്കറ്റില്‍ പ്രബലരായിരുന്ന വെസ്റ്റ് ഇന്‍ഡീസ് ടീം സ്ഥിരതയില്ലാതെ മോശം പ്രകടനമാണ് നടത്തുന്നത്. മറുവശത്ത്, കഴിഞ്ഞ 2 വര്‍ഷത്തിനിടെ പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ എന്നിവയെ പരാജയപ്പെടുത്തി അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളോടെ അഫ്ഗാനിസ്ഥാന്‍ മുന്നേറുകയാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെയും തോല്‍പ്പിച്ചിരുന്നു.

അഫ്ഗാന്‍ ടീമിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ വേഗത്തിലുള്ള വളര്‍ച്ചയെ പ്രശംസിച്ച വിവിയന്‍ റിച്ചാര്‍ഡ്സ്. എന്റെ വെസ്റ്റ് ഇന്‍ഡീസ് ടീമിന് ഇവരുടെ കഥയില്‍ നിന്ന് ഒരു ചെറിയ ഭാഗം എടുക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,' ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്സ് ലീഗിലെ അഭിമുഖത്തില്‍ റിച്ചാര്‍ഡ്സ് പറഞ്ഞു.

'അഫ്ഗാനികള്‍ കളിയില്‍ കൊണ്ടുവന്ന ഒരു അഭിനിവേശവും ഊര്‍ജ്ജവുമുണ്ട്. അവര്‍ ക്രിക്കറ്റ് മാത്രമേ കളിക്കുന്നുള്ളൂ, അവര്‍ വളരെക്കാലമായി ക്രിക്കറ്റ് ലോകത്ത് ഇല്ലായിരുന്നു. ഒരുപക്ഷേ ലോകമെമ്പാടുമുള്ള മറ്റ് ചില ടീമുകളെപ്പോലെയാകാം. പക്ഷേ അവരുടെ പോരാട്ടവീര്യം മാത്രമാണിത്, വെസ്റ്റ് ഇന്‍ഡീസ് ഇല്ലാത്തപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ അഫ്ഗാനിസ്ഥാനെ കാണുമ്പോള്‍, അഫ്ഗാനിസ്ഥാന്‍ എന്തൊക്കെയോ ശരിയായി ചെയ്യുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്' അദ്ദേഹം പറഞ്ഞു.

Tags:    

Similar News