ബ്രെറ്റ് ലീ, യുവരാജ്, ക്രിസ് ഗെയില്‍, ഡിവില്ലിയേഴ്‌സ്... ഒരുകാലത്ത് ക്രിക്കറ്റ് ലോകം അടക്കിഭരിച്ചവര്‍ വീണ്ടും കളത്തില്‍; ലെജന്‍ഡ്‌സ് ക്രിക്കറ്റ് രണ്ടാം പതിപ്പ് ഇന്ന് മുതല്‍; ഇന്ത്യയുടെ ആദ്യ മത്സരം പാക്കിസ്ഥാനെതിരെ

ലെജന്‍ഡ്‌സ് ക്രിക്കറ്റ് രണ്ടാം പതിപ്പ് ഇന്ന് മുതല്‍

Update: 2025-07-18 13:06 GMT

ലണ്ടന്‍: ഒരുകാലത്ത് ക്രിക്കറ്റ് ലോകത്തെ അടക്കിഭരിച്ചവര്‍ വീണ്ടും കളിക്കളത്തിലേക്ക്. വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ രണ്ടാം പതിപ്പിന് ഇന്ന് തുടക്കമാകും. ആതിഥേയരായ ഇംഗ്ലണ്ടും പാകിസ്താനും തമ്മിലാണ് ഉദ്ഘാടന മത്സരം. രാത്രി ഒമ്പത് മണിക്കാണ് മത്സരം ആരംഭിക്കുക. സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കും ഫാന്‍കോഡുമാണ് മത്സരത്തിന്റെ സംപ്രേക്ഷണാവകാശം നേടിയവര്‍. ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. ഞായറാഴ്ച പാകിസ്താനെതിരെയാണ് നിലവിലെ ചാംപ്യന്മാരായ ഇന്ത്യയുടെ ആദ്യ മത്സരം.

മുന്‍കാലങ്ങളില്‍ ക്രിക്കറ്റ് ആരാധകരുടെ ഇഷ്ടതാരങ്ങളായവര്‍ വീണ്ടും കളിക്കളത്തിലെത്തുന്നുവെന്നതാണ് ടൂര്‍ണമെന്റിന്റെ പ്രത്യേകത. യുവരാജ് സിങ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ ശിഖര്‍ ധവാന്‍, ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്‌ന, ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍ തുടങ്ങിയവന്‍ താരനിരയാണ് ഒന്നിക്കുന്നത്.

ഓസ്‌ട്രേലിയന്‍ നിരയില്‍ ബ്രെറ്റ് ലീ, ഷോണ്‍ മാര്‍ഷ്, ഇംഗ്ലണ്ടിനായി ഒയിന്‍ മോര്‍ഗന്‍, മൊയീന്‍ അലി, അലിസ്റ്റര്‍ കുക്ക്, ഇയാന്‍ ബെല്‍, ദക്ഷിണാഫ്രിക്കയ്ക്കായി എ ബി ഡിവില്ലിയേഴ്‌സ്, ഹാഷിം അംല, ആല്‍ബി മോര്‍ക്കല്‍, ജെ പി ഡുമിനി എന്നിവര്‍ കളത്തിലെത്തും. വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ ക്രിസ് ഗെയില്‍, കീറോണ്‍ പൊള്ളാര്‍ഡ്, ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ എന്നിവരാണ് പ്രധാന ആകര്‍ഷണങ്ങള്‍. പാകിസ്താനായി മുഹമ്മദ് ഹഫീസ്, ഷുഹൈബ് മാലിക്, ഷാഹിദ് അഫ്രീദി, കമ്രാന്‍ അക്മല്‍ തുടങ്ങിയവരാണ് കളത്തിലെത്തുക.

ഇന്ത്യ ചാംപ്യന്‍സ്: യുവരാജ് സിങ് (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്‌ന, ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, പിയൂഷ് ചൗള, സ്റ്റുവര്‍ട്ട് ബിന്നി, വരുണ്‍ ആരോണ്‍, വിനയ് കുമാര്‍, അഭിമന്യു മിഥുന്‍, സിദാര്‍ഥ് കൗള്‍, ഗുര്‍ക്രീത് മന്‍.

ഓസ്‌ട്രേലിയ ചാംപ്യന്‍സ്: ബ്രെറ്റ് ലീ (ക്യാപ്റ്റന്‍), ഷോണ്‍ മാര്‍ഷ്, ക്രിസ് ലിന്‍, മോസിസ് ഹെന്റിക്വസ്, ബെന്‍ കട്ടിങ്, ഡാന്‍സി ഷോര്‍ട്ട്, നഥാന്‍ കൗണ്ടര്‍ നൈല്‍, പീറ്റര്‍ സിഡില്‍, കാലും ഫെര്‍ഗൂസന്‍, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, ബെന്‍ ഡങ്ക്, സ്റ്റീവ് ഒക്ഫീ, റോബ് ക്വിനി, ജോണ്‍ ഹേസ്റ്റിങ്‌സ്.

ഇംഗ്ലണ്ട് ചാംപ്യന്‍സ്: ഒയിന്‍ മോര്‍ഗന്‍, മൊയീന്‍ അലി, അലിസ്റ്റര്‍ കുക്ക്, ഇയാന്‍ ബെല്‍, രവി ബൊപ്പാര, സമിത് പട്ടേല്‍, ലിയാം പ്ലങ്കറ്റ്, ക്രിസ് ട്രെംലെറ്റ്, അജ്മല്‍ ഷെഹ്‌സാദ്, ദിമിത്രി മസ്‌കാരെന്‍സ്, ഫില്‍ മുസ്താദ്, ടിം ആംബ്രോസ്, റയാന്‍ സൈഡ്‌ബോട്ടം, സ്റ്റുവര്‍ട്ട് മീക്കര്‍, ഉസ്മാന്‍ അഫ്‌സല്‍.

ദക്ഷിണാഫ്രിക്ക ചാംപ്യന്‍സ്: എ ബി ഡിവില്ലിയേഴ്‌സ് (ക്യാപ്റ്റന്‍), ഹാഷിം അംല, ക്രിസ് മോറിസ്, ആല്‍ബി മോര്‍ക്കല്‍, ജെ പി ഡുമിനി, ഇമ്രാന്‍ താഹിര്‍, വെയ്ന്‍ പാര്‍നല്‍, ജെ ജെ സ്മട്ട്‌സ്, ഹാര്‍ഡസ് വിജിയോന്‍, റിച്ചാര്‍ഡ് ലെവി, ഡെയ്ന്‍ വിലാസ്, എസ് ജെ എര്‍വീ, ഡുവാനി ഒലിവര്‍, മോണ്‍ വാന്‍ വൈക്ക്, ആരോണ്‍ ഫാന്‍ഗിസോ.

വെസ്റ്റ് ഇന്‍ഡീസ് ചാംപ്യന്‍സ്: ക്രിസ് ഗെയില്‍ (ക്യാപ്റ്റന്‍), കീറോണ്‍ പൊള്ളാര്‍ഡ്, ഡ്വെയ്ന്‍ ബ്രാവോ, ലെന്‍ഡല്‍ സിമന്‍സ്, ഡ്വെയ്ന്‍ സ്മിത്ത്, ഷെല്‍ഡന്‍ കോര്‍ട്ടല്‍, ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍, ചാട്വിക്ക് വാള്‍ട്ടന്‍, ഷാനോന്‍ ഗബ്രിയേല്‍, ആഷ്‌ലി നഴ്‌സ്, ഫിഡല്‍ എഡ്വേഡ്‌സ്, വില്യം പെര്‍കിന്‍സ്, സുലിമാന്‍ ബെന്‍, ഡേവ് മുഹമ്മദ്, നികിത മില്ലര്‍.

പാകിസ്താന്‍ ചാംപ്യന്‍സ്: മുഹമ്മദ് ഹഫീസ്, ഷുഹൈബ് മാലിക്, സര്‍ഫറാസ് അഹമ്മദ്, ഷര്‍ജീല്‍ ഖാന്‍, വഹാബ് റിയാസ്, ആസിഫ് അലി, ഷാഹിദ് അഫ്രീദി, കമ്രാന്‍ അക്മല്‍, ആമിര്‍ യാമിന്‍, സൊഹൈല്‍ ഖാന്‍, സൊഹൈല്‍ തന്‍വീര്‍.ലെജന്‍ഡ്‌സ് ക്രിക്കറ്റ്, രണ്ടാം പതിപ്പ

Tags:    

Similar News