ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ വനിതകളായി പരിഗണിക്കേണ്ടതില്ലെന്ന യു.കെ സുപ്രീം കോടതി വിധി; ഇംഗ്ലണ്ടിലെ വനിതാ ഫുട്ബോളിലും ക്രിക്കറ്റിലും ട്രാന്‍സ്ജെന്‍ഡര്‍ താരങ്ങള്‍ക്ക് വിലക്ക്; നിയമം ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

Update: 2025-05-03 10:43 GMT

ലണ്ടന്‍: ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ വനിതകളായി പരിഗണിക്കേണ്ടതില്ലെന്ന യു.കെ സുപ്രീം കോടതിയുടെ തീരുമാനത്തെത്തുടര്‍ന്ന്, ഇംഗ്ലണ്ടിലെ വനിതാ ഫുട്ബോളിലും ക്രിക്കറ്റിലും ട്രാന്‍സ്ജെന്‍ഡര്‍ താരങ്ങള്‍ക്ക് വിലക്ക്. കോടതിവിധി പ്രസിദ്ധീകരിച്ചതിന്റെ പിന്നാലെ, ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ (എഫ്.എ) ആദ്യമായി തീരുമാനവുമായി രംഗത്തെത്തുകയും, മണിക്കൂറുകള്‍ക്കകം ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡും (ഇസിബി) സമാനമായ തീരുമാനമെടുക്കുകയും ചെയ്തു.

ജൂണ്‍ ഒന്നുമുതല്‍ പ്രാബല്യത്തിലാകുന്ന എഫ്.എയുടെ തീരുമാനപ്രകാരമാണ് ട്രാന്‍സ്ജെന്‍ഡര്‍ താരങ്ങളെ ഇംഗ്ലീഷ് വനിതാ ഫുട്ബോള്‍ മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കുന്നത്. ഇസിബി പ്രസ്താവനയില്‍ ഓപ്പണ്‍ വിഭാഗത്തിലും മിക്സഡ് പോരാട്ടങ്ങളിലും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പങ്കാളിയാകാനാകുമെങ്കിലും വനിതാ മത്സരങ്ങള്‍ക്ക് വിലക്കുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

''കായിക രംഗം എല്ലാവര്‍ക്കും തുറന്നതാവണം എന്നത് ഞങ്ങളുടെ നിലപാടാണ്. എന്നാല്‍ സുപ്രീം കോടതി വിധിയനുസരിച്ച് നിയമപരമായ ബാധ്യതകള്‍ പാലിക്കേണ്ടതുണ്ടെന്നും അത് പ്രകാരമാണ് നടപടിയെന്ന്'' ഇസിബി വിശദീകരിച്ചു. കോടതിയുടെ വിധി ബ്രിട്ടിഷ് കായിക രംഗത്ത് വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി തുറന്നിരിക്കുകയാണ്. മാനവാവകാശ സംഘടനകളും ലൈംഗിക സാമൂഹിക പ്രവര്‍ത്തകരും നിലപാട്‌ക്കെതിരായ പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

Tags:    

Similar News