യുവേഫ ചാമ്പ്യന്‍സ് ലീഗ്; ബാഴ്‌സിലോണയെ 2- 1 ന് വീഴ്ത്തി മൊണാക്കോ; അത്‌ലറ്റിക്കോ മാഡ്രിഡിനും ജയം; ആഴ്‌സണലിനു സമനില

Update: 2024-09-20 08:11 GMT

മൊണാക്കോ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് ഫ്രഞ്ച് ക്ലബ് ആയ മൊണാക്കോക്കെതിരെ തോല്‍വി. പതിനൊന്നാം മിനിറ്റിൽ പ്രതിരോധ താരം എരിക് ഗാര്‍ഷ്യ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ പത്തുപേരായി ചുരുങ്ങിയ ബാർസിലോണ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്. ടാക്‌മി മിനാമിനോയെ വീഴ്ത്തിയതിനായിരുന്നു ഗാര്‍ഷ്യക്ക് ചുവപ്പ് കാർഡ് കിട്ടിയത്.

ലാ ലിഗയിൽ അഞ്ച് തുടർ ജയങ്ങളെന്ന മികച്ച റെക്കോർഡോടെയായിരുന്നു ബാർസിലോണ യുസിഎൽ മത്സരങ്ങൾക്കായി എത്തിയത്. എന്നാൽ സീസണിൽ ലഭിച്ച തുടക്കം തുടരാൻ ഹാൻസി ഫ്ലിക്കിനും സംഘത്തിനുമാവാതായതോടെ ഫ്രഞ്ച് ലീഗ് 1 ടീമിനെതിരെ അടിപതറുകയായിരുന്നു.

ഗാർഷ്യ പുറത്തു പോയി അഞ്ച് മിനിറ്റിന് ശേഷം മാഗ്‌നസ് അക്ലിയോച്ച് ഫ്രഞ്ച് ടീമിനെ ലീഡിലേക്ക് നയിച്ചു. എന്നാൽ 28-ാം മിനിറ്റില്‍ യുവതാരം ലമീന്‍ യമാലിലൂടെ ബാഴ്‌സ തിരിച്ചടിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ എന്നാൽ അവസാന 20 മിനിറ്റിനുള്ളിൽ സബ് ആയി കളത്തിലിറങ്ങിയ ജോർജ്ജ് ലനിഖേന മൊണാക്കോയുടെ വിജയ ഗോൾ നേടുകയായിരുന്നു. ജോർജ്ജ് ലനിഖേന തന്നെയായിരുന്നു കളിയിലെ താരവും.

മറ്റൊരു മത്സരത്തിൽ ആഴ്‌സണൽ അറ്റലാൻ്റ മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ആഴ്‌സണലിനായി ഗോൾകീപ്പർ ഡേവിഡ് രായയുടെ മികച്ച പ്രകടനമാണ് നിർണായകമായത്. 51-ാം മിനിറ്റിൽ സ്പെയിൻകാരൻ ഒരു ഉജ്ജ്വല സേവ് നടത്തി, പെനാൽറ്റി സ്പോട്ടിൽ നിന്ന് മാറ്റിയോ റെറ്റെഗുയിയെ നിഷേധിക്കാൻ വലതുവശത്തേക്ക് ഡൈവ് ചെയ്തു. രായ നടത്തിയ ഇരട്ട സേവുകൾ ടീമിന് സമനില നേടി കൊടുത്തു.

തിങ്ങി നിറഞ്ഞ സ്‌റ്റേഡിയോ ഡി ബെർഗാമോ സ്റ്റേഡിയത്തിൽ അറ്റ്‌ലാന്റയുടെ നിരന്തരം ആഴ്‌സണൽ ഗോൾ മുഖത്തേക്ക് സമ്മർദം ചെലുത്തി. എന്നാൽ അത്ലാന്റായുടെ കൗണ്ടർ അറ്റാക്കുകൾ പ്രതിരോധത്തിൽ ഉറച്ചുനിന്നു ആഴ്‌സണൽ നേരിട്ടു. ആദ്യ പകുതിയിൽ ഫ്രീ കിക്കിലൂടെ മുന്നിലെത്താനുള്ള ആഴ്‌സണലിന്റെ ബുക്കയോ സാക്കയുടെ ശ്രമം അറ്റ്‌ലാന്റ കീപ്പർ മാർക്കോ കാർനെസെച്ചിയുടെ സേവ് ചെയ്തു. രണ്ടാം പകുതിയിൽ ഗബ്രിയേൽ മാർട്ടിനെല്ലിക്കും ലഭിച്ച അവസരം ഗോൾ ആകാതിരുന്നതോടെ മൈക്കൽ ആർറ്റെറ്റക്കും സംഘത്തിനും സമനിലയിൽ തൃപ്തിപെടേണ്ടി വന്നു.

അതേസമയം, ആവേശകരമായ മറ്റൊരു മത്സരത്തിൽ ഇഞ്ചുറി സമയത്തെ ഗോളിൽ സ്വതം തട്ടകത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡ് ലെപ്‌സിഗിനെതിരെ 2-1 ന്റെ വിജയം സ്വന്തമാക്കി. ഹോസ് മരിയ ഗിമെനെസ് നേടിയ 90-ാം മിനിറ്റിലെ ഗോളിലൂടെയാണ് അത്‌ലറ്റിക്കോ മാഡ്രിഡ് അവിശ്വസിനീയമായ തിരിച്ചുവരവ് നടത്തിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു അത്‌ലറ്റിക്കോ ലെപ്‌സിഗിനെ തറപറ്റിച്ചത്.

ലെപ്‌സിഗിൻ്റെ ബെഞ്ചമിൻ സെസ്‌കോ നാലു മിനിറ്റിനുള്ളിൽ സന്ദർശകരെ മുന്നിലെത്തിച്ചിരുന്നു, എന്നാൽ 28 മിനിറ്റിനുശേഷം ഗ്രീസ്മാനിലൂടെ സമനില ഗോൾ നേടിയ അത്ലറ്റിക്കോ ശക്തമായി മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. 

Tags:    

Similar News