സ്വന്തം കോട്ടയില്‍ ബ്ലാസ്റ്റേഴ്സിന് നാണം കെട്ട തോല്‍വി; മോഹന്‍ ബഗാനോട് അടിയറവ് പറഞ്ഞത് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക്; തോല്‍വിയോടെ മഞ്ഞപ്പടയുടെ പ്ലേഓഫ് പ്രതീക്ഷകളും മങ്ങി; പട്ടികയില്‍ എട്ടാം സ്ഥാനത്ത്
സ്വന്തം കോട്ടയില്‍ ബ്ലാസ്റ്റേഴ്സിന് നാണം കെട്ട തോല്‍വി
കൊച്ചി:സ്വന്തം തട്ടകത്തിലെ കനത്ത തോല്‍വിയോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ക്കും തിരിച്ചടി. കൊച്ചിയില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ എതിരില്ലാത്ത മുന്നു ഗോളുകള്‍ക്കാണ് മഞ്ഞപ്പട മോഹന്‍ ബഗാനോട് അടിയറവ് പറഞ്ഞത്. ഇരട്ട ഗോളുകള്‍ നേടിയ ജെയ്മി മക്ലാരന്‍, ആല്‍ബര്‍ട്ടോ റോഡ്രിഗസ് എന്നിവരണ് മോഹന്‍ ബഗാന് വേണ്ടി വല ചലിപ്പിച്ചത്.
സ്വന്തം തട്ടകത്തില്‍ ജയം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്സിന് ആദ്യം മുതല്‍ തന്നെ കാലിടറി. 28-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിനെതിരെ ആദ്യ നേടി ജെയ്മി മക്ലാരന്‍ ലീഡെടുത്തു. 40-ാം മിനിറ്റില്‍ ജേസണ്‍ കമ്മിങ്‌സിന്റെ അസിസ്റ്റില്‍ മക്ലാരന്‍ നീട്ടിയടിച്ച പന്ത് വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ വല കുലുക്കി.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തോടെയാണ് കളമുണര്‍ന്നത്. ഇതിനിടെ വിബിന്‍ മോഹനന്‍, ഐബാന്‍ബ ഡോഹ്ലിങ് തുടങ്ങിയവരെയും കളത്തിലിറക്കി ബ്ലാസ്റ്റേഴ്സ് തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.ഇതിനിടെ 66ാം മിനിറ്റില്‍ ബഗാന്‍ മൂന്നാം ഗോളും നേടി. മോഹന്‍ ബഗാന് അനുകൂലമായി ലഭിച്ച സെറ്റ്പീസില്‍നിന്ന് ഗോളിലേക്ക് ലക്ഷ്യം വച്ച് പന്ത് ബ്ലാസ്റ്റേഴ്സ് താരത്തിന്റെ കാലില്‍ത്തട്ടി നേരെ ആല്‍ബര്‍ട്ടോ റോഡ്രിഗസിലേക്ക്. ഒരു നിമിഷം പോലും അമാന്തിക്കാതെ റോഡ്രിഗസ് നിലംപറ്റെ പായിച്ച ഷോട്ട് സച്ചിന്‍ സുരേഷിനെ കാഴ്ചക്കാരനാക്കി വലയില്‍ കയറി.
പക്ഷെ മത്സരത്തില്‍ ഏറെ നേരം പന്ത് കൈവശം വെച്ചത് കേരള ബ്ലാസ്റ്റേഴ്സായിരുന്നു.67 ശതമാനമായിരുന്നു ബോള്‍ പൊസെഷന്‍.എ
ന്നാല്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാനോ ലഭിച്ച അവസരങ്ങള്‍ ഗോളാക്കി മാറ്റാനോ സാധിച്ചില്ല.ഇന്നത്തെ ജയത്തോടെ 21 മത്സരങ്ങളില്‍നിന്ന് 15 വിജയം, നാലു സമനില എന്നിവ ഹിതം 49 പോയിന്റുമായി ബഗാന്‍ ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലെത്തി.
സീസണിലെ 10ാം തോല്‍വി വഴങ്ങി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്. പരാജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കും കനത്ത തിരിച്ചടിയേറ്റു.