ഇരട്ടഗോളുകളുമായി റിച്ചാര്‍ലിസന്‍! ജയത്തോടെ തുടങ്ങി ടോട്ടനം ഹോട്‌സ്പര്‍; അട്ടിമറിയോടെ വരവറിയിച്ച് സണ്ടര്‍ലാന്‍ഡ്; വെസ്റ്റ്ഹാമിനെ വീഴ്ത്തിയത് ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക്; പ്രീമിയര്‍ ലീഗില്‍ പോരാട്ടം കടുക്കുന്നു

പ്രീമിയര്‍ ലീഗില്‍ പോരാട്ടം കടുക്കുന്നു

Update: 2025-08-16 18:44 GMT

ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി ടോട്ടനം ഹോട്‌സ്പര്‍.ബേണ്‍ലിയെ ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്കാണ് സ്പര്‍സ് തകര്‍ത്തെറിഞ്ഞത്.ബ്രസീലിയന്‍ വിങ്ങര്‍ റിച്ചാര്‍ലിസന്റെ ഇരട്ടഗോളുകളാണ് സ്പര്‍സിന് ആദ്യമത്സരത്തില്‍ കരുത്തായത്. മത്സരം തുടങ്ങി 10-ാം മിനിറ്റില്‍ തന്നെ റിച്ചാര്‍ലിസണ്‍ വലകുലുക്കി.ആദ്യപകുതിക്ക് ശേഷം 60-ാം മിനിറ്റില്‍ താരം രണ്ടാം ഗോളും കണ്ടെത്തി. ബ്രണ്ണന്‍ ജോണ്‍സണ്‍ 66-ാം മിനിറ്റില്‍ മൂന്നാം ഗോളും കണ്ടെത്തിയതോടെ ബേണ്‍ലി തകര്‍ന്നടിഞ്ഞു.

മറ്റുമത്സരങ്ങളില്‍ സണ്ടര്‍ലാന്‍ഡ് വെസ്റ്റ്ഹാമിനെ കീഴടക്കിയപ്പോള്‍ ബ്രൈറ്റണ്‍ ഫുള്‍ഹാം മത്സരം സമനിലയില്‍ കലാശിച്ചു.ആദ്യ മത്സരത്തില്‍ തന്നെ അട്ടിമറിയുമായാണ് സണ്ടര്‍ലാന്‍ഡ് വരവറിയിച്ചത്.സീസണില്‍ പ്രീമിയര്‍ ലീഗിലേക്ക് യോഗ്യതനേടിയ ടീം ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്കാണ് വെസ്റ്റ്ഹാമിനെ കീഴടക്കിയത്. എട്ടുവര്‍ഷത്തിന് ശേഷമാണ് ടീം ഒരു പ്രീമിയര്‍ ലീഗ് മത്സരം ജയിക്കുന്നത്. എലിസര്‍ മയെന്‍ഡ, ഡാനിയല്‍ ബല്ലാര്‍ഡ്, വില്‍സണ്‍ ഇസിഡോര്‍ എന്നിവരാണ് ടീമിനായി ലക്ഷ്യം കണ്ടത്.

മറ്റൊരു മത്സരത്തില്‍ ബ്രൈറ്റണും ഫുള്‍ഹാമും ഓരോഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു.ആസ്റ്റണ്‍ വില്ല-ന്യൂകാസില്‍ യുണൈറ്റഡ് മത്സരം ഗോള്‍രഹിതസമനിലയില്‍ കലാശിച്ചു.

Tags:    

Similar News