ഇന്ത്യൻ സൂപ്പർ ലീഗ്; പകരം വീട്ടി മോഹൻ ബഗാൻ; സീസണിലെ ആദ്യ ജയം; നോർത്ത് ഈസ്റ്റിനെ 3-2 ന് തകർത്തു
കൊൽക്കത്ത: സ്വന്തം തട്ടകമായ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ തിങ്കളാഴ്ച നടന്ന മത്സരത്തിൽ സീസണിലെ ആദ്യ ജയത്തിനിറങ്ങിയ മോഹൻ ബഗാന് ശക്തരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ 3-2ന്റെ ത്രസ്സിപ്പിക്കുന്ന ജയം. ഇതോടെ ഡ്യൂറൻഡ് കപ്പ് ഫൈനലിൽ ഈസ്റ്റ് യുണൈറ്റഡിനെതിരെയേറ്റ തോൽവിക്ക് മറുപടി നൽകാനും ബഗാനായി.
തുടക്കം മുതൽ ആക്രമിച്ച കളിച്ച ഇരു ടീമുകളും ആദ്യ പകുതിയിൽ തന്നെ ഗോൾ നേടിയിരുന്നു. 24 മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകൾ പിറന്നു. ആദ്യപകുതി അവസാനിക്കുമ്പോൾ ഈസ്റ്റ് ബംഗാൾ ഒരു ഗോളിന് ലീഡ് ചെയ്യുകയായിരുന്നു.
മൊറോക്കൻ ജോഡികളായ മുഹമ്മദ് അലി ബെമമ്മർ 5 -ാം മിനിറ്റിലും, അലെദ്ദീൻ അജരായും 24-ാം സന്ദർശകരായ ഈസ്റ്റ് ബംഗാളിനായി വല കുലുക്കിയപ്പോൾ, ആഥിതേയർക്കായി ദിപ്പേന്ദു ബിശ്വാസ് 10-ാം മിനിറ്റിൽ തൻ്റെ കന്നി ഐഎസ്എൽ ഗോൾ നേടി.
അജരായെ നൽകിയൊരു കട്ട് ബാക്ക് പാസ്സ് മിഡ്ഫീൽഡർ ബെമ്മാമർ ബോക്‌സിന് പുറത്ത് നിന്ന് ശക്തമായൊരു ഷോട്ടിലൂടെ ഗോളാക്കി മത്സരത്തിൽ 5-ാം മിനിറ്റിൽ മുന്നിലെത്തി. എന്നാൽ 5 മിനിട്ടുകൾക്ക് ശേഷം ദിപ്പേന്ദുവിലൂടെ സമനില പിടിക്കുകയായിരുന്നു. ഫ്രീകിക്കിൽ നിന്നും പെട്രാറ്റോസ് നൽകിയ പന്ത് ഹെഡറിലൂടെ ഗോആക്കി മാറ്റുകയായിരുന്നു ദിപ്പേന്ദു ബിശ്വാസ്.
എന്നാൽ 24-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ വീണ്ടും ആഥിതേയർക്കെതിരെ നിറയൊഴിച്ചു. വലത് വിങ്ങിൽ നിന്നും ജിതിൻ നൽകിയ പാസ്സ് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു അജരായെ.
രണ്ടാം പകുതിയിലും ആവേശകരമായ പോരാട്ടമാണ് ഇരു ടീമുകളും പുറത്തെടുത്തത്. 59-ാം മിനിറ്റിൽ സൂപ്പർ താരം ജേസൺ കമ്മിംഗ്‌സും, മലയാളി താരം സഹൽ അബ്‌ദുൾ സമതും സബ് ആയി എത്തിയതോടെ ബഗാൻ കൂടുതൽ അവസങ്ങൾ സൃഷ്ടിച്ചു തുടങ്ങി. ഒടുവിൽ 61-ാം മിനിറ്റിൽ സുഭാഷിഷ് ബോസിൻ്റെ വിവാദ ഗോളിൽ മോഹൻ ബഗാൻ വീണ്ടും സമനില പിടിച്ചു.
രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ജേസൺ കമ്മിംഗ്‌സ് 87-ാം മിനിറ്റിൽ നേടിയ നിർണ്ണായക ഗോളിലൂടെ ബഗാൻ വിജയം ഉറപ്പിച്ചു. സീസണിലെ ആദ്യ ജയം സ്വന്തമാക്കിയ മോഹൻ ബഗാൻ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. രണ്ട മത്സരങ്ങളിൽ നിന്നായി ഒരു ജയവും ഒരു സമനിലയുമാണ് അവർക്കുള്ളത്. അതേസമയം രണ്ട് മത്സരങ്ങളിൽ നിന്നായി ഒരു ജയവും ഒരു തോൽവിയുമായി ഏഴാം സ്ഥാനത്താണ് ഈസ്റ് ബംഗാൾ.