ഇന്ത്യൻ സൂപ്പർ ലീഗ്; സ്വന്തം കാണികൾക്ക് മുന്നിൽ വീണ്ടും അടിതെറ്റാതിരിക്കാൻ ബ്ലാസ്റ്റേഴ്‌സ്; ജയത്തോടെ ലീഗിൽ തിരിച്ചുവരവിനൊരുങ്ങി ഹൈദരാബാദും

Update: 2024-11-07 10:44 GMT

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരളം ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ് സിയെ നേരിടും. അവസാന രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു. തുടർച്ചയായ രണ്ടാം ഹോം മത്സരത്തിന് കലൂരിലെ സ്വന്തം കാണികൾക്ക് മുന്നിലിറങ്ങുമ്പോൾ ജയിക്കേണ്ടത് കൊമ്പന്മാർക്ക് അനിവാര്യമാണ്. ഹൈദരാബാദ് എഫ് സിയും അവസാന മത്സരം തോറ്റിരുന്നു.

കേരളം മുംബയ്‌ക്കെതിരെ 4-2 ന് തോറ്റപ്പോൾ ഹൈദരാബാദ് ക​രു​ത്ത​രാ​യ മോ​ഹ​ൻ ബ​ഗാ​നോടാണ് അടിയറവ് പറഞ്ഞത്. പോയിന്റ് പട്ടികയിൽ കേരളം പത്താം സ്ഥാനത്തും, ഹൈദരാബാദ് പതിനൊന്നാം സ്ഥാനത്തുമാണ്. 7 മത്സരങ്ങളിൽ നിന്ന് 2 ജയവും, 2 സമനിലയും, നാല് തോൽവിയുമായി എട്ട് പോയിന്റുകളാണ് കേരളത്തിനുള്ളത്. മ​റു​വ​ശ​ത്ത്, സീ​സ​ണി​ൽ ഒ​രു ജ​യ​വും ഒ​രു സ​മ​നി​ല​യും ക​ഴി​ഞ്ഞാ​ൽ നാ​ലും തോ​റ്റ ഹൈ​ദ​രാ​ബാ​ദിന് നാല് പോയിന്റുകൾ മാത്രമാണുള്ളത്.

മികച്ച ഫോമിൽ കളിച്ചിരുന്ന സൂപ്പർ താരം നോഹ സദൗയിയുടെ പരിക്ക് കേരളത്തിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചു എന്നുള്ളത് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്നും വ്യക്തമാണ്. പരിക്ക് മാറി ടീമിലെത്തിയ ലൂണയ്ക്കും താളം കണ്ടെത്താനായിട്ടില്ല എന്നതാണ് കൊമ്പന്മാരുടെ തലവേദന. പ്രതിരോധത്തിലെ പിഴവുകളും അവർക്ക് വെല്ലുവിളിയാണ്. സീസണണിൽ ഒരു ക്ളീൻ ഷീറ്റ് പോലും നേടാൻ ബ്ളാസ്റേഴ്സിനായിട്ടില്ല. നോഹ സദൗയിയുടെ മടങ്ങി വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം ഇന്നത്തെ മത്സരം ജയിച്ചാൽ കേരളത്തിന് ആറാം സ്ഥാനത്തേക്ക് എത്താനാകും. ജയത്തോടെ ലീഗിൽ ശക്തമായ തിരിച്ചു വരവ് നടത്താനാകും ഇരു ടീമുകളും ഇന്ന് കലൂർ സ്റ്റേഡിയത്തിലിറങ്ങുക.

Tags:    

Similar News