കേരള ഫുട്‌ബോളില്‍ പുതുയുഗം കുറിക്കാന്‍ മഹീന്ദ്ര സൂപ്പര്‍ലീഗ്; ടൂര്‍ണമെന്റിന് നാളെ കിക്കോഫ്
കേരളത്തിലെ ഫുട്‌ബോള്‍ കളിയാരവങ്ങള്‍ക്ക് ആവേശം
കൊച്ചി: കേരളത്തിലെ ഫുട്‌ബോള്‍ കളിയാരവങ്ങള്‍ക്ക് ആവേശം തീര്‍ക്കാന്‍ എത്തുന്ന മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരള ടൂര്‍ണമെന്റിന് നാളെ കിക്കോഫ്. കേരള ഫുട്ബോളില്‍ ഇതുവരെ കാണാത്ത കളിക്കാരും പരിശീലകരില്‍ വിദേശി താരങ്ങളും. ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശകരമായി വെടിക്കെട്ട് തീര്‍ക്കാന്‍ ആറ് ദേശ ടീമുകളും ഉണ്ട്. ഉദ്ഘാടന മത്സരത്തില്‍ ഫോഴ്സ കൊച്ചി എഫ്.സി മലപ്പുറം എഫ്.സിയെ നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം. തിരുവനന്തപുരം കൊമ്പന്‍സ് എഫ്സി, കണ്ണൂര്‍ വാരിയേഴ്സ് എഫ്സി, കാലിക്കറ്റ് എഫ്സി, തൃശൂര്‍ മാജിക് എഫ്സി എന്നിങ്ങിനെ മറ്റ് ടീമുകള്‍.
സെപ്റ്റംബര്‍ ഒന്‍പതിന് മലപ്പുറത്ത് തൃശൂരും കണ്ണൂരും ഏറ്റുമുട്ടുമ്പോള്‍ പത്തിന് കോഴിക്കോട്ട് തിരുവനന്തപുരവും കോഴിക്കോടും ഏറ്റുമുട്ടും. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം എന്നിവയാണ് മത്സരവേദികള്‍. തൃശ്ശൂര്‍ ടീമിന് മലപ്പുറവും കണ്ണൂര്‍ ടീമിന് കോഴിക്കോടും ഹോം ഗ്രൗണ്ടാകും. എല്ലാ ടീമുകളും ഹോം ആന്‍ഡ് മത്സരവേദികള്‍.
തൃശ്ശൂര്‍ ടീമിന് മലപ്പുറവും കണ്ണൂര്‍ ടീമിന് കോഴിക്കോടും ഹോം ഗ്രൗണ്ടാകും. എല്ലാ ടീമുകളും ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തില്‍ രണ്ടുതവണ പരസ്പരം കളിക്കും. ആദ്യറൗണ്ടില്‍ പോയിന്റുപട്ടികയില്‍ മുന്നിലെത്തുന്ന നാലു ടീമുകള്‍ സെമിഫൈനലിലേക്ക് മുന്നേറും. നവംബര്‍ പത്തിന് കൊച്ചിയിലാണ് ഫൈനല്‍.
ഐ.എസ്.എലില്‍ ചെന്നൈയിന്‍ എഫ്.സി.ക്ക് കളിച്ച ബ്രസീല്‍ താരം റാഫേല്‍ അഗസ്റ്റോ, കേരള ബ്ലാസ്റ്റേഴ്‌സിന് കളിച്ചിട്ടുള്ള ഹെയ്തി താരം കെര്‍വെന്‍ ബെല്‍ഫോര്‍ട്ട് തുടങ്ങിയവര്‍ മത്സരത്തിനുണ്ട്. ബ്രസീര്‍, സ്പെയിന്‍ എന്നിവിടങ്ങളിലെ വിദേശ താരങ്ങളാണ് ലീഗില്‍ കൂടുതല്‍. മലയാളികളില്‍ സി.കെ വിനീത്, അനസ് എടത്തൊടിക, അബ്ദുള്‍ ഹക്കു എന്നിവരും ഇന്ത്യന്‍ താരങ്ങളില്‍ സുഭാശിഷ് റോയ്, ആദില്‍ ഖാന്‍ എന്നിവരും മത്സരിക്കും.
ലീഗിന്റെ ആദ്യ സീസണില്‍ ഓരോ ടീമിനും എട്ടുമുതല്‍ പത്ത് കോടി രൂപ വരെയാണ് ചിലവ്. എല്ലാ ടീമിന്റെയും പരീശീലകരും വിദേശികളാണ്. ജൂനിയര്‍ താരങ്ങള്‍ക്കും മോശമല്ലാത്ത പ്രതിഫലവും ഉറപ്പാക്കിയിട്ടുണ്ട്. നടന്‍ പൃഥ്വിരാജ് കൊച്ചി എഫ്സിയുടെയും, ആസ്ഫ് അലി കണ്ണൂര്‍ ടീമിന്റെയും ഉടമകളില്‍ ഉള്‍പ്പെടുമ്പോള്‍ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനാണ് തൃശൂര്‍ ടീമിന്റെ ഉടമകളില്‍ ഒരാള്‍. 80 കോടി രൂപയാണ് ലീഗിനായി നിക്ഷേപിച്ചിരിക്കുന്നത്.
മഹീന്ദ്ര സൂപ്പര്‍ ലീഗ്, കേരള, ടൂര്‍ണമെന്റ്, കിക്കോഫ്