എനിക്ക് വെല്ലുവിളികൾ ഇഷ്ട്ടമാണ്; എന്റെ ടീമിന് വേണ്ടി ഞാൻ ഇനിയും ബൂട്ട് അണിയും; 2026 ലോകകപ്പ് കളിക്കുമെന്ന വലിയ സൂചന നൽകി ഇതിഹാസ താരം ലയണൽ മെസി; ഫുട്ബോൾ മിശിഹായുടെ വരവ് കാത്ത് ആരാധകർ

Update: 2024-10-17 04:05 GMT

ബ്യൂണസ് അയേഴ്‌സ്: കഴിഞ്ഞ ദിവസമാണ് ഹാട്രിക്ക് ഗോളുകളുമായി ഫുട്ബോളിന്റെ മിശിഹാ ലയണൽ മെസ്സി കളം നിറഞ്ഞത്. മെസിയുടെ തകർപ്പൻ പ്രകടനത്തിലൂടെ ടീം അർജന്റീന വിജയിക്കുകയും ചെയ്തു. അങ്ങനെ 37-ാം വയസിലും അര്‍ജന്റീനയ്ക്ക് വേണ്ടി ആറാടുകയാണ് ലയണൽ മെസി.

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയക്കെതിരെ ഹാട്രിക്ക് ഗോളും രണ്ട് അസിസ്റ്റുമായി കളം നിറഞ്ഞിരുന്നു മെസി. ഇതോടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഒരു റെക്കോര്‍ഡിനൊപ്പമെത്താനും മെസിക്ക് എത്താനും സാധിച്ചു.

ഇപ്പോഴിതാ ഒരുറപ്പ് കൂടി മെസി ആരാധകർക്ക് നൽകുകയാണ്. 2026 ലോകകപ്പ് കളിക്കാനുണ്ടാവുമെന്ന ഉറപ്പാണ് മെസി ഇപ്പോൾ നല്‍കുന്നത്. മെസിയുടെ വാക്കുകൾ..,

'കുറച്ച് മാസങ്ങള്‍ക്ക് ശേഷം ദേശീയ ജേഴ്‌സിയില്‍ തിരിച്ചെത്താനായതില്‍ സന്തോഷമുണ്ട്. എനിക്ക് സഹായം ചെയ്യാന്‍ കഴിയുന്നിടത്തോളം കാലം ഞാന്‍ ഈ ജേഴ്‌സിയിലുണ്ടാവും. ഈ ടീം വെല്ലുവിളികള്‍ ഇഷ്ടപ്പെടുന്നു, ആത്മാര്‍ത്ഥതയോടെ താരങ്ങള്‍ കളിക്കുന്നത്. 2026 ലോകകപ്പിലായിരിക്കും ഞാന്‍ അര്‍ജന്റീനയ്ക്ക് വേണ്ടി അവസാനം കളിക്കുക. ഞാന്‍ ഈ ടീമിനൊപ്പം കളിക്കാന്‍ ഇഷ്ടപ്പെടുന്നു. അര്‍ജന്റീന ജേഴ്സിയില്‍ ആളുകള്‍ എന്നെ സ്നേഹിക്കുകയും എന്റെ പേര് ഉച്ചത്തില്‍ വിളിച്ചുപറയുകയും ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം.' ഇതോടെ 2026 ലോകകപ്പ് മത്സരത്തിൽ മെസി കളിക്കുമെന്ന ഉറപ്പാണ് ലഭിക്കുന്നത്. ലോകമെമ്പാടുമുള്ള ആരാധകരും ഒന്നടങ്കം കാത്തിരിക്കുകയാണ് മെസിയുടെ രണ്ടാം വരവിനായി.

Tags:    

Similar News