ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മോഹന്ബഗാന് സൂപ്പര്‍ ജയന്റിന് ജയം; ലീഗില്‍ ബഗാന് ഒന്നാമത്
By : സ്വന്തം ലേഖകൻ
Update: 2024-12-08 17:21 GMT
ഗോഹത്തി: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മോഹന്ബഗാന് സൂപ്പര്‍ ജയന്റിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മോഹന്ബഗാന് വിജയിച്ചത്.
മന്‍വീര്‍ സിംഗും ലിസ്റ്റണ്‍ കൊളാസോയും ആണ് മോഹന്‍ബഗാനായി ഗോളുകള്‍ നേടിയത്. മന്‍വീര്‍ 65-ാം മിനിറ്റിലും ലിസ്റ്റണ്‍ 71-ാം മിനിറ്റിലുമാണ് ഗോള്‍ സ്കോര്‍ ചെയ്തത്.
വിജയത്തോടെ മോഹന്ബഗാന് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തി. 10 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റാണ് മോഹന്‍ബഗാനുള്ളത്.