ആദ്യപകുതിയിലെ ഗോളിന്റെ മുന്‍തൂക്കം; 86ാം മിനിറ്റില്‍ സെല്‍ഫ് ഗോള്‍; വിജയം കൈവിട്ട് ബ്ലാസ്റ്റേഴ്‌സ്; പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ചു
വിജയം കൈവിട്ട് ബ്ലാസ്റ്റേഴ്‌സ്; പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ചു
കൊച്ചി: ഐ.എസ്.എല്ലില്‍ ജാംഷെഡ്പൂരിനെതിരായ മത്സരത്തില്‍ കയ്യെത്തും ദൂരത്ത് വിജയം കൈവിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യപകുതിയിലെ ഗോളിന് മത്സരത്തിലുടനീളം മുന്നിട്ടുനിന്ന ബ്ലാസ്റ്റേഴ്‌സ് 86ാം മിനിറ്റില്‍ സെല്‍ഫ് ഗോള്‍ വഴങ്ങുകയായിരുന്നു.
35ാം മിനിറ്റില്‍ കോറൂ സിങ് തിംഗുജമാണ് ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. പിന്നാലെ മികച്ച നീക്കങ്ങളുമായി ഇരുടീമുകളും കളംനിറഞ്ഞു. 81ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനായി ഡാനിഷ് വലകുലുക്കിയെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. 86ാം മിനിറ്റില്‍ എതിര്‍താരം ബോക്‌സിലേക്ക് തൊടുത്ത ഷോട്ട് പ്രതിരോധിക്കുന്നതില്‍ ഡ്രിന്‍സിച്ചിന് പിഴച്ചു. പന്ത് കാലില്‍ തട്ടി നേരെ വലയിലേക്ക്. ഇതോടെ സ്‌കോര്‍ 1-1ന് സമനില.
അവസാന മിനിറ്റുകളില്‍ ഗോളിനായി ബ്ലാസ്റ്റേഴ്‌സ് പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സമനിലയായി പോയിന്റ് പങ്കുവെച്ചതോടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു. ശേഷിക്കുന്ന രണ്ട് മത്സരം ജയിച്ചാലും പ്ലേ ഓഫ് സാധ്യതയില്ല.