ഇന്ത്യൻ സൂപ്പർ ലീഗ്; പരാജമറിയാതെ പഞ്ചാബ് എഫ്‌സി; ഹൈദരാബാദ് എഫ്‌സിയെ എതിരില്ലാത്ത 2 ഗോളുകൾക്ക് തകർത്തു; തുടർച്ചയായി മൂന്ന് ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമത്

Update: 2024-09-26 06:17 GMT

ഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച ഫോം തുടർന്ന് പഞ്ചാബ് എഫ്‌സി. ബുധാനാഴ്ച ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഹൈദരാബാദ് എഫ്‌സിക്കെതിരെ മത്സരത്തിൽ 2-0 ന് തകർത്തു. ഇതോടെ കളിച്ച മൂന്നു മത്സരങ്ങളിലും വിജയം സ്വന്തമാക്കി പഞ്ചാബ് എഫ്‌സി ഇന്ത്യൻ സൂപ്പർ ലീഗ് പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി.

എസെക്വിയൽ വിദാലിൻ്റെയും ഫിലിപ്പ് മിഴ്‌സ്‌ലാക്കിൻ്റെയും ഗോളുകളാണ് പഞ്ചാബ് എഫ്‌സി ക്ക് മിന്നും വിജയം സമ്മാനിച്ചത്. മത്സരത്തിൽ രണ്ട് പകുതികളിൽ പഞ്ചാബ് സ്കോർ ചെയ്തു.

ആദ്യ പകുതി മുതൽ ആക്രമിച്ചു കളിച്ച പഞ്ചാബ് മത്സരം തുടക്കത്തിലേ നിയന്ത്രണത്തിലാക്കിയിരുന്നു. നിഹാൽ, വിദാൽ, മിഴ്‌സ്‌ലാക്ക് തുടങ്ങിയവർ മികച്ച ഫോമിൽ കളം നിറഞ്ഞപ്പോൾ ഹൈദരാബാദ് ഗോളി അർഷ്ദീപ് സിംഗ് സമ്മർദ്ദത്തിലായി. വലുത് വിങ്ങിൽ നിഹാലും ഇടതു വിങ്ങിൽ നിന്നും വിദാലും നിരന്തരം ഹൈദരാബാദ് എഫ്‌സിയുടെ ഗോൾ മുഖത്ത്

35-ാം മിനിറ്റിൽ അർജൻ്റീനിയൻ വിങ്ങർ എസെക്വിയൽ വിദാലായിരുന്നു പഞ്ചാബിനായി ആദ്യം സ്കോർ ചെയ്തത്. ഫ്രീകിക്കിൽ നിന്നും കിട്ടിയ അവസരം മുതലാക്കിയ വിദാൽ പഞ്ചാബിനെ 1-0ത്തിന് മുന്നിലെത്തിച്ചു.

രണ്ടാം പകുതിയിൽ ഹൈദരാബാദ് ആക്രമണം നടത്തി സമനില ഗോൾ തേനായി ശ്രമിച്ചെങ്കിലും, ആക്രമിച്ചു കളിക്കുന്നതിനൊപ്പം പ്രതിരോധത്തിലും കണിശത കാട്ടിയതോടെ ദിൽംപെരിസിൻ്റെ സംഘത്തിനെതിരെ ഹൈദരാബാദ് അടിയറവ് പറയുകയായിരുന്നു.

ഒടുവിൽ 71-ാം മിനിറ്റിൽ പഞ്ചാബ് എഫ്‌സിക്കായി രണ്ടാം ഗോൾ നേടിയതോടെ അവർ പരാജയം ഉറപ്പിക്കുകയായിരുന്നു. ഫിലിപ്പ് മിഴ്‌സ്‌ലാക്ക് ആയിരുന്നു രണ്ടാം ഗോൾ സ്കോർ ചെയ്തത്.

78-ാം മിനിറ്റിൽ അഭിമെയ്‌റ്റിനെ ഫൗൾ ചെയ്തതിനു രണ്ടാം മഞ്ഞ കാർഡ് കണ്ട് ലിയാൻഡർ പുറത്തായതോടെ കളിയുടെ അവസാന 12 മിനിറ്റിൽ 10 പേരുമായാണ് ഹൈദരാബാദ് കളിച്ചത്. തുടർന്ന് പഞ്ചാബ് തങ്ങളുടെ ലീഡ് ഉയർത്തുമെന്ന് തോന്നിച്ചെങ്കിലും ഗോളുകൾ നേടാനായില്ല.

ഇതോടെ മൂന്നു മത്സരങ്ങളിലും ജയിച്ച പഞ്ചാബ് 9 പോയിന്റുകളുമായി ഒന്നാമതെത്തി. എന്നാൽ സീസണിൽ ഇതുവരെ ഹൈദരാബാദിന് ജയിക്കാനായിട്ടില്ല. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ അവർ പട്ടികയിൽ അവസാന സ്ഥാനത്താണ്.

ഇന്ന് ചെന്നൈയിലെ മറീന അറീനയിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ചെന്നൈയിൻ എഫ്‌സി മുഹമ്മദൻ എസ് സിയെ നേരിടും. 

Tags:    

Similar News