മുന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരം ജോര്‍ജ് ബാള്‍ഡോക്കിനെ വീട്ടിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Update: 2024-10-11 08:55 GMT

ഏതന്‍സ്: ഗ്രീക്ക് ഫുട്ബാള്‍ താരം ജോര്‍ജ് ബാള്‍ഡോക്കിനെ വീട്ടിലെ സ്വിമ്മിങ് പൂളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രി പത്തോടെയാണ് തെക്കന്‍ ആതന്‍സിലെ ഗ്ലിഫാഡയിലെ വസതിയില്‍ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് വിദേശത്തുള്ള ഭാര്യ വീട്ടുടമസ്ഥനോട് അന്വേഷിക്കാന്‍ പറയുകയായിരുന്നു. തുടര്‍ന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഗ്രീസിന്റെ പനതിനായ്‌കോസ് ക്ലബ്ബിന്റെയും പ്രതിരോധ താരമായിരുന്നു. ഇംഗ്‌ളീഷ് ടീം ഷെഫീല്‍ഡ് യുണൈറ്റഡില്‍ നിന്ന് മേയിലാണ് ബെല്‍ഡോക് പനതിനാ്‌കോസിലെത്തിയത്. ഗ്രീസിനായി 12 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. പരിക്കുകാരണം വ്യാഴാഴ്ച ഇംഗ്‌ളണ്ടിനെതിരെ വെബ്‌ളിയില്‍ നടക്കുന്ന മത്സരത്തിനുള്ള ഗ്രീക്ക് ടീമില്‍ ബെല്‍ഡോക്കിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഏഴ് വര്‍ഷത്തോളം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡ് യുണൈറ്റഡിന്റെ താരമായിരുന്ന 31കാരന്‍.

Tags:    

Similar News