വാശിയേറിയ പോരാട്ടത്തിൽ പാക്കിസ്ഥാനെ തകർത്തത് മൂന്നിനെതിരെ രണ്ട് ഗോളുകൾക്ക്; അണ്ടർ 17 സാഫ് കപ്പിൽ ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ സെമിയിലേക്ക്

Update: 2025-09-22 13:37 GMT

കൊളംബോ: അണ്ടർ 17 സാഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ചിരവൈരികളായ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് 3-2ന്റെ വിജയം. ഈ വിജയത്തോടെ ഗ്രൂപ്പ് ബിയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങളുമായി ഇന്ത്യ ഗ്രൂപ്പ് ജേതാക്കളായി സെമിഫൈനലിലേക്ക് മുന്നേറി.

31-ാം മിനിറ്റിൽ ഡല്ലാൽമുൻ ഗാങ്‌തെയിലൂടെയാണ് ഇന്ത്യ ആദ്യ ഗോൾ നേടിയത്. ക്യാപ്റ്റൻ വാങ്‌ഖേം ഡെന്നി സിംഗിന്റെ പാസ് സ്വീകരിച്ചായിരുന്നു ഗാങ്‌തെയുടെ ഗോൾ. എന്നാൽ, 43-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് മുഹമ്മദ് അബ്ദുള്ള പാകിസ്താന് സമനില നേടിക്കൊടുത്തു. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഓരോ ഗോൾ വീതം നേടി.

രണ്ടാം പകുതിയിൽ ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. 63-ാം മിനിറ്റിൽ ഗുൺലൈബ വാങ്‌ഖൈരക്പാമാണ് ഇന്ത്യയുടെ രണ്ടാം ഗോൾ നേടിയത്. തൊട്ടുപിന്നാലെ, ഏഴ് മിനിറ്റിനുള്ളിൽ പാകിസ്താന്റെ ഹംസ യാസിർ വീണ്ടും ഗോൾ നേടി മത്സരം സമനിലയിലാക്കി. അവസാന നിമിഷങ്ങളിൽ കളി കൂടുതൽ വാശിയേറിയെങ്കിലും, 73-ാം മിനിറ്റിൽ ഇന്ത്യയുടെ രഹാൻ അഹമ്മദ് നേടിയ ഗോൾ ഇന്ത്യക്ക് വിജയമുറപ്പിച്ചു.

Tags:    

Similar News