സുൽത്താൻ ജോഹർ കപ്പ്; ആവേശകരമായ ഫൈനലിൽഇന്ത്യയെ തകർത്തത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ഓസ്ട്രേലിയയുടേത് മൂന്നാം കിരീടം

Update: 2025-10-19 11:32 GMT

ക്വാലാലംപൂർ: സുൽത്താൻ ജോഹർ കപ്പ് ജൂനിയർ ഹോക്കി കിരീടം ഓസ്ട്രേലിയക്ക്. ആവേശകരമായ ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ കിരീടം ചൂടിയത്. ഇയാൻ ഗ്രോബലാർ ഓസ്ട്രേലിയക്ക് വേണ്ടി ഇരട്ട ഗോളുകൾ നേടി.

ഇരു ടീമുകളും മികച്ച പ്രകടനം പുറത്തെടുത്ത മത്സരത്തിൽ, ആദ്യ ക്വാർട്ടരിൽ തന്നെ ഓസ്ട്രേലിയ മുന്നിലെത്തി. പതിമൂന്നാം മിനിറ്റിൽ ഓസ്‌ട്രേലിയക്ക് ആദ്യ പെനാൽറ്റി കോർണർ ലഭിച്ചു, ഇയാൻ ഗ്രോബെലാർ (13-ാം മിനിറ്റ്) അത് ഗോളാക്കി മാറ്റി സ്കോർ 1-0 ആക്കി. ക്വാർട്ടർ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അവർക്ക് മറ്റൊരു പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.

ഇന്ത്യ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഓസ്ട്രേലിയൻ ശക്തമായി പ്രതിരോധിച്ചു. രണ്ടാം ക്വാർട്ടറിൽ മക്കോസ്‌ലാൻഡിന്റെ ഇടതുവശത്ത് നിന്ന് അൻമോൾ എക്ക (17-ാം മിനിറ്റ്) എടുത്ത ശക്തമായ ഷോട്ട് ഇന്ത്യയ്ക്ക് 1-1 സമനില സമ്മാനിച്ചു. കളിയുടെ അവസാന നിമിഷങ്ങളിൽ ഇന്ത്യ ഗോൾ നേടാൻ ശ്രമിച്ചെങ്കിലും വിജയം കാണാനായില്ല. ടൂർണമെന്റിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചാണ് ഓസ്ട്രേലിയ ഫൈനലിൽ കടന്നുകൂടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ യുവനിരയും നടത്തിയത്

എന്നാൽ ഫൈനൽ മത്സരത്തിലെ ആവേശപ്പോരിൽ ഓസ്ട്രേലിയ വിജയം നേടുകയായിരുന്നു. ഫൈനലിലെ ആദ്യ പകുതിയിൽ ഇരു ടീമുകളും മികച്ച രീതിയിൽ പ്രതിരോധിച്ചു കളിച്ചു. എന്നാൽ, രണ്ടാം പകുതിയിൽ ഓസ്ട്രേലിയയാണ് കൂടുതൽ ആക്രമിച്ചു കളിച്ചത്. മത്സരത്തിൽ ലഭിച്ച അവസരങ്ങൾ മുതലാക്കി ഓസ്ട്രേലിയ രണ്ടു ഗോളുകൾ നേടി മത്സരത്തിൽ മുന്നിലെത്തുകയായായിരുന്നു.

Tags:    

Similar News