ബാബര്‍ അസമിന് പകരം മുഹമ്മദ് റിസ്‌വാന്‍ പാകിസ്ഥാന്‍ ടീമിനെ നയിക്കും; പുതിയ ഏകദിന, ട്വന്റി 20 ക്യാപ്റ്റനെ തിരഞ്ഞെടുത്ത് പാകിസ്താന്‍
ലഹോര്‍: പാക്കിസ്ഥാന്റെ ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റനായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍. ഓസ്‌ട്രേലിയ, സിംബാബ്‌വെ എന്നീ ടീമുകള്‍ക്കെതിരെയുള്ള ഏകദിന ട്വന്റി 20 പരമ്പരയില്‍ റിസ്വാന്‍ പാകിസ്താന്‍ ടീമിനെ നയിക്കും. സല്‍മാന്‍ അലി ആഗയെയാണ് ഉപനായകനായി പ്രഖ്യാപിച്ചിരിക്കുന്നത്. റിസ്വാന് എല്ലാവിധ പിന്തുണയും പാകിസ്താന്‍ ക്രിക്കറ്റ് നല്‍കുമെന്ന് പിസിബി ചെയര്‍മാന്‍ മോഹ്‌സിന്‍ നഖ്‌വി പറഞ്ഞു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ ബാബര്‍ അസമും പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഇരുവരെയും മോശം പ്രകടനത്തെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റുകളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. നവംബര്‍ നാലിന് ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ മൂന്ന് വീതം ഏകദിന, ട്വന്റി മത്സരങ്ങളാണ് നടക്കുക. പിന്നാലെ നവംബര്‍ 24 മുതലാണ് പാകിസ്താന്‍ സിംബാബ്‌വെയ്‌ക്കെതിരെ മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി20യും കളിക്കുക. ഈ പരമ്പരയില്‍ ബാബറിനും അഫ്രീദിക്കും ഇടം ലഭിച്ചിട്ടില്ല.
അതിനിടെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ വിമര്‍ശിച്ച ഫഖര്‍ സമാനെ എല്ലാ ടീമില്‍ നിന്നും ഒഴിവാക്കി. താരത്തിന്റെ കരാര്‍ ഉള്‍പ്പടെ പിസിബി റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ട്. ബാബര്‍ അസമിനെപ്പോലുള്ള താരങ്ങളെ ടീമില്‍ നിന്ന് പുറത്താക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു ഫഖര്‍ സമാന്റെ പ്രസ്താവന. ഓസ്‌ട്രേലിയ, സിംബാബ്‌വെ പരമ്പരയ്ക്കുള്ള പാകിസ്താന്‍ ടീമിന്റെ ക്യാപ്റ്റനെയും പ്രഖ്യാപിച്ചിട്ടില്ല. ഉടനെ വാര്‍ത്താ സമ്മേളനം നടത്തിയാവും പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കുകയെന്നും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.