'ഒരു ഇടവേള ആവശ്യമുണ്ട്, നന്ദി' ; രഞ്ജി ട്രോഫിയില്‍ നിന്ന് വിലക്കിയതിന് പിന്നാലെ പ്രതികരണവുമായി പൃഥ്വി ഷാ

Update: 2024-10-23 07:35 GMT

മുംബൈ: രഞ്ജി ട്രോഫിയില്‍ നിന്ന് വിലക്കിയതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വി ഷാ. ഒരു ഇടവേള ആവശ്യമുണ്ട്, നന്ദി.- പൃഥ്വി ഷാ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

അച്ചടക്കമില്ലായ്മയും ഫിറ്റ്നസ് പ്രശ്നങ്ങളുമാണ് താരത്തിന് മുംബൈ ടീമില്‍ നിന്ന് പുറത്താക്കാനുള്ള കാരണം. മറ്റ് അംഗങ്ങള്‍ കൃത്യമായി പരിശീലനം നടത്തുമ്പോള്‍ താരം പരിശീലനം മുടക്കുന്നത് പതിവായിരുന്നു. സമയത്ത് പരിശീലനത്തിന് എത്താറും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് താരത്തെ പുറത്താക്കുന്നത്. ശരീര ഭാരം കൂടിയതും കളിക്കാന്‍ യോഗ്യനല്ല എന്നുതും സെലക്ഷന്‍ കമ്മിറ്റിക്ക് കാരണമായി. സീസണില്‍ കളിച്ച രണ്ട് മത്സരങ്ങളിലും വന്‍ പരാജയമായിരുന്നു.

രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി, ദുലീപ് ട്രോഫി അരങ്ങേറ്റത്തിലും സെഞ്ചുറി, 2018-ല്‍ ന്യൂസീലന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍, പിന്നാലെ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി തുടങ്ങിയ നേട്ടങ്ങള്‍ സ്വന്തമാക്കിയെങ്കിലും കരിയറില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ താരത്തിന് കാഴ്ചവെക്കാനായിരുന്നില്ല. പൃഥ്വിയുടെ ഭാവി പൃഥ്വി തന്നെ തിലക്കുകയെന്നാണ് ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്.

Tags:    

Similar News