സഞ്ജുവിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്, പൊളി പയ്യാനാണ്, സഞ്ജു ബാറ്റ് ചെയ്യാന്‍ ഇറങ്ങിയാല്‍ ഞാന്‍ ടി വി മാറ്റാതെ അത് കണ്ടുകൊണ്ട് ഇരിക്കും, മിടുക്കനാണ് അവന്‍: നാസര്‍ ഹുസൈനോട് സഞ്ജുവിനെ കുറിച്ച് വാ തോരാതെ സംസാരിച്ച് പോണ്ടിംഗ്: വീഡിയോ

Update: 2024-10-30 09:51 GMT

ഇന്ത്യന്‍ ക്രിക്കറ്റര്‍ സഞ്ജു സാംസണെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിംഗ്. ടി20 ക്രിക്കറ്റിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട താരം സഞ്ജു സാംസണ്‍ എന്നാണ് പോണ്ടിംഗ് പറഞ്ഞത്. സൂര്യകുമാറിനെയും, ബുംറയെയും ഒഴിവാക്കിയാണ് പോണ്ടിംഗ് സഞ്ജുവിനെ പറഞ്ഞത്.

ടി20 ക്രിക്കറ്റില്‍ സഞ്ജു ബാറ്റ് ചെയ്യുന്നത് എനിക്ക് ഇഷ്ടമാണ്. 'ഞാന്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ഒരുപാട് ഇന്ത്യന്‍ താരങ്ങളുണ്ട് രോഹിത്, ഗില്‍, പന്ത്, പിന്നെ വിരാട് ഇവരെയൊക്കെ ഇഷ്ടമാണ്. സഞ്ജു സാംസണ്‍, അവനെ എനിക്ക് ഇഷ്ടമാണ്. എങ്ങനെയെന്ന് എനിക്കറിയില്ല. സഞ്ജു ബാറ്റ് ചെയ്യാന്‍ ഇറങ്ങിയാല്‍ ഞാന്‍ ടി വി മാറ്റാതെ അത് കണ്ടുകൊണ്ട് ഇരിക്കും. അവന്‍ മിടുക്കനാണ് ''പോണ്ടിംഗ് പറഞ്ഞു. സഞ്ജുവിന്റെ ബാറ്റിംഗ് ശൈലിയെയും ടി20യിലെ കളിയോടുള്ള സമീപനത്തെയും പ്രശംസിച്ചു.

സ്‌കൈ സ്‌പോര്‍ട്‌സിന് വേണ്ടി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈനോടൊപ്പം നടത്തിയ സംഭാഷണത്തിലാണ് പോണ്ടിംഗ്, ഇന്ത്യന്‍ ടി20 വിക്കറ്റ് കീപ്പറെ കുറിച്ച് സംസാരിച്ചത്. ഇരുവര്‍ക്കും പ്രിയപ്പെട്ട വേദി, ഇഷ്ടപ്പെട്ട താരങ്ങള്‍, ഏറ്റവും മികച്ച താരങ്ങള്‍, സ്ലെഡ്ജിംഗ് നിമിഷങ്ങള്‍, വെല്ലുവിളി നേരിട്ട നിമിഷങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം സംസാരിക്കുമ്പോഴാണ് സഞ്ജുവിന്റെ പേരും ചര്‍ച്ചയിലേക്ക് വന്നത്.

ഏത് താരങ്ങളുടെ ശൈലിയാണ് ഇഷ്ടമെന്നുള്ള ചോദ്യത്തിന് രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, വിരാട് കോലി തുടങ്ങിയ ഇന്ത്യന്‍ താരങ്ങളെ പ്രകടനം ആസ്വദിക്കാറുണ്ടെന്ന് പോണ്ടിംഗ് പറഞ്ഞു. ഇതിനൊപ്പമാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണോടുള്ള ആരാധനയും അദ്ദേഹം പ്രകടമാക്കിയത്.

'ഇന്ത്യന്‍ ബാറ്റിംഗ് നിരയിലേക്ക് നോക്കൂ. രോഹിത് എത്രത്തോളം മനോഹരമായിട്ടാണ് കളിക്കുന്നത്. ശുഭ്മാന്‍ ഗില്‍ കളിക്കുന്നത് കാണാന്‍ ഇഷ്ടപ്പെടുന്നു. റിഷഭ് പന്തിന്റെ ബാറ്റിംഗ് ഞാന്‍ ആസ്വദിക്കാറുണ്ട്. അതിനിടയില്‍ കോലി. ഇവരുടെയെല്ലാം ബാറ്റിങ് ഇഷ്ടമാണെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും സഞ്ജു പൊളിയാണെന്നാണ് പോണ്ടിംഗ് അഭിപ്രായപ്പെടുന്നത്.

രോഹിത്തിനെ കുറിച്ച് നാസര്‍ ഹുസൈനും സംസാരിച്ചു. ''ബാറ്റിംഗ് എന്നുള്ളത് വെല്ലുവിളി നിറഞ്ഞതാണ്. എന്നിട്ടും രോഹിത് അത് അനായാസമായിട്ടാണ് കളിക്കുന്നത്. രോഹിത്തിന് തന്റെ ഷോട്ടുകള്‍ കളിക്കാന്‍ ഒരു സമയം ലഭിക്കുന്ന പോലെ തോന്നുന്നു. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ പൂള്‍ ഷോട്ടുകള്‍.'' ഹുസൈന്‍ പറഞ്ഞു.

Tags:    

Similar News