ക്രിക്കറ്ററാകാനുള്ള ആഗ്രഹം ചെന്നെത്തിയത് ജാവലിൻ ത്രോയിൽ; ദേശീയ ഓപ്പൺ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ നേട്ടത്തോടെ അരങ്ങേറ്റം; ഫെഡറേഷൻ കപ്പിലും ദേശീയ ഗെയിംസിലും സ്വർണം; ഒടുവിൽ ടോക്കിയോയിൽ ഒളിമ്പിക് താരങ്ങളെ മറികടന്ന പ്രകടനം; നീരജ് ചോപ്രയുടെ പിൻഗാമിയോ സച്ചിൻ യാദവ് ?

Update: 2025-09-18 12:36 GMT

ടോക്കിയോ: ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് നിരാശയാണ് സമ്മാനിച്ചത്. ഇന്ത്യയുടെ പ്രതീക്ഷയായ നീരജ് ചോപ്ര അപ്രതീക്ഷിതമായാണ് മെഡൽ നേടാതെ പുറത്തായത്. എട്ടാം സ്ഥാനത്ത് മാത്രമാണ് നീരജിന് എത്താനായത്. അതെ സമയം ഫൈനലിൽ ഇന്ത്യയുടെ മറ്റൊരു താരമായ സച്ചിൻ യാദവ് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. യോഗ്യതാ റൗണ്ട് ഒന്നിൽ 86.27 മീറ്റർ ദൂരം താണ്ടി രണ്ടാം സ്ഥാനത്തെത്തിയതോടെയാണ് സച്ചിൻ മാധ്യമങ്ങളുടെയും കായിക പ്രേമികളുടെയും ശ്രദ്ധ നേടിയത്.

ടോക്കിയോയിൽ നടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ, ആദ്യ റൗണ്ടിൽ 86.27 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞ് രണ്ടാം സ്ഥാനത്തെത്തിയ സച്ചിൻ, നിലവിലെ ചാമ്പ്യന്മാരായ നീരജ് ചോപ്രയുടെയും അർഷദ് നദീമിന്റെയും പ്രകടനങ്ങളെയും മറികടന്നു. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലാണ് സച്ചിൻ യാദവ് തന്റെ മികച്ച പ്രകടനം പുറത്തെടുത്തത്. ടോക്കിയോയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മറ്റ് പ്രമുഖ താരങ്ങളെക്കാൾ മികച്ച തുടക്കമാണ് സച്ചിന് ലഭിച്ചത്. ആദ്യ ശ്രമത്തിൽ 86.27 മീറ്റർ ദൂരം ജാവലിൻ പായിച്ച സച്ചിൻ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

രണ്ടാം ശ്രമം ഫൗളായിരുന്നെങ്കിലും, മൂന്നാം ശ്രമത്തിൽ 85.71 മീറ്ററും നാലാം ശ്രമത്തിൽ 84.90 മീറ്ററും സച്ചിൻ നേടി. യോഗ്യതാ റൗണ്ടിലെ മികച്ച പത്താമത്തെ ദൂരമായ 83.67 മീറ്റർ നേടിയാണ് സച്ചിൻ ഫൈനലിലെത്തിയത്. ഉത്തർപ്രദേശിലെ ഖേക്ര ഗ്രാമത്തിൽ ജനിച്ച സച്ചിൻ യാദവിന് ക്രിക്കറ്റ് താരം ആകാമെന്നായിരുന്നു ആഗ്രഹം. എംഎസ് ധോണിയും ജസ്പ്രീത് ബുംറയുമാണ് പ്രിയ താരങ്ങൾ. എന്നാൽ ജാവലിൻ ത്രോയിലുള്ള സ്വതസിദ്ധമായ കഴിവ് മറ്റൊരു താരം കണ്ടെത്തിയതാണ് സച്ചിന്റെ കരിയറിൽ വഴിത്തിരിവായത്.

2024 ൽ ബെംഗളൂരുവിൽ നടന്ന 63-ാമത് ദേശീയ ഓപ്പൺ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 80.04 മീറ്റർ എറിഞ്ഞ് സ്വർണം നേടിയാണ് യാദവ് അരങ്ങേറ്റം കുറിച്ചത്. കൊച്ചിയിൽ നടന്ന ഫെഡറേഷൻ കപ്പിലും (83.86 മീറ്റർ) ഡെറാഡൂണിൽ നടന്ന ദേശീയ ഗെയിംസിലും (84.39 മീറ്റർ) സ്വർണ്ണ മെഡലുകൾ നേടി. 2025-ൽ ദക്ഷിണ കൊറിയയിലെ ഗുമിയിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കുവേണ്ടി സച്ചിൻ യാദവ് പാകിസ്ഥാന്റെ അർഷാദ് നദീം പോലുള്ള മുൻനിര താരങ്ങൾക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചു. 85.16 മീറ്റർ ദൂരം താണ്ടിയ താരം വെള്ളി നേടിയിരുന്നു. 

Tags:    

Similar News