ശ്രീലങ്കന്‍ താരത്തിന് ഐസിസിയുടെ വിലക്ക്: എല്ലാ ഫോര്‍മാറ്റില്‍നിന്നും ഒരു വര്‍ഷത്തേക്കാണ്‌ വിലക്ക്

Update: 2024-10-03 07:06 GMT

ന്യഡല്‍ഹി: ശ്രീലങ്ക ഇടംകൈയ്യന്‍ സ്പിന്നര്‍ പ്രവീണ്‍ ജയവിക്രയ്ക്ക് വിലക്ക്. ഒരു വര്‍ഷത്തേക്കാണ് ഐസിസി താരത്തെ വിലക്കിയത്. എല്ലാ ഫോര്‍മാറ്റ് ക്രിക്കറ്റില്‍ നിന്നും താരത്തെ വിലക്കി. ഐസിസിയുടെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചുവെന്ന് സമ്മതിച്ചതിനെ തുടര്‍ന്നാണ് ജയവിക്രമയ്‌ക്കെതിരെ വിലക്ക് ഏര്‍പ്പെടുത്തിയത്.

കോഡിന്റെ ആര്‍ട്ടിക്കിള്‍ 2.4.7 ലംഘിച്ചതായി ജയവിക്രമ സമ്മതിച്ചു. ഏതെങ്കിലും ഡോക്യുമെന്റേഷനോ മറ്റ് വിവരങ്ങളോ മറച്ചുവെക്കുകയോ കൃത്രിമം കാണിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നതുള്‍പ്പെടെ എസിയു നടത്തുന്ന ഏതൊരു അന്വേഷണത്തെയും തടസ്സപ്പെടുത്തുകയോ കാലതാമസം വരുത്തുകയോ ചെയ്യുന്നതാണ് ഈ ആര്‍ട്ടിക്കിളിന് കീഴില്‍ വരുന്ന കുറ്റങ്ങള്‍.

2022ലാണ് ജയവിക്രമ അവസാനമായി ശ്രീലങ്കയെ പ്രതിനിധീകരിച്ചത്. അഞ്ച് ടെസ്റ്റുകളിലും അഞ്ച് ഏകദിനങ്ങളിലും അഞ്ച് ടി20യിലും അദ്ദേഹം ലങ്കയ്ക്കായി കളിച്ചിട്ടുണ്ട്. ആ 15 മത്സരങ്ങളില്‍ നിന്ന് ആകെ 32 അന്താരാഷ്ട്ര വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.

Tags:    

Similar News