കോർട്ടിൽ ഒരു മ്യൂസിക് പ്ലേ..ചെയ്തതും ഗൗരവത്തോടെ കളിച്ചുകൊണ്ടിരുന്ന ടെന്നീസ് താരത്തിന്റെ മുഖത്ത് ക്യൂട്ട് ചിരി; ക്യാമറ കണ്ണുകളെ നോക്കി ഡാൻസ് മൂവ്സ്; വീണ്ടും ചർച്ചകളിൽ തിളങ്ങി അര്യന
വാഷിംഗ്ടൺ: ടെന്നീസ് കോർട്ടിലെ കരുത്തുറ്റ പ്രകടനങ്ങൾ കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കുന്ന ലോക ഒന്നാം നമ്പർ താരം അര്യന സബാലെങ്ക ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് തന്റെ നൃത്തച്ചുവടുകൾ കൊണ്ടാണ്. സബാലെങ്ക പങ്കുവെച്ച പുതിയ ഡാൻസ് വീഡിയോ നിമിഷങ്ങൾക്കകം വൈറലായിക്കഴിഞ്ഞു.
മത്സരങ്ങളിലെ ഗൗരവമേറിയ മുഖഭാവങ്ങളിൽ നിന്ന് മാറി, സബാലെങ്കയുടെ തമാശയും ഊർജ്ജസ്വലതയും നിറഞ്ഞ മറുപുറമാണ് ഈ വീഡിയോയിലൂടെ ആരാധകർക്ക് കാണാൻ സാധിച്ചത്. പ്രമുഖ പോപ്പ് ഗാനത്തിനൊപ്പം ചുവടുവെക്കുന്ന താരം പ്രൊഫഷണൽ നർത്തകരെ വെല്ലുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ടെന്നീസ് കോർട്ടിലെ 'വാരിയർ പ്രിൻസസ്' എന്ന തന്റെ പ്രതിച്ഛായയ്ക്ക് അപ്പുറം, വ്യക്തിജീവിതത്തിലെ തന്റെ സന്തോഷകരമായ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെക്കാൻ സബാലെങ്ക എപ്പോഴും ശ്രദ്ധിക്കാറുണ്ട്. "കോർട്ടിൽ മാത്രമല്ല, ജീവിതത്തിലും താൻ ഒരു ചാമ്പ്യനാണെന്ന് സബാലെങ്ക തെളിയിക്കുന്നു" എന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റുകൾ.