കലാശപ്പോര് വെറും 57 മിനുട്ട് മാത്രം! കന്നി വിംബിള്‍ഡണ്‍ കിരീടത്തിലേക്ക് അനായാസം സെര്‍വ് ഉതിര്‍ത്ത് ഇഗ സ്യാംതെക്ക്; വനിതാ വിഭാഗം ഫൈനലിലെ കിരീടനേട്ടം ഒരു ഗെയിം പോലും വിട്ടുകൊടുക്കാതെ; ഒരു നൂറ്റാണ്ടിന് ശേഷം അപൂര്‍വ്വനേട്ടം കൈവരിക്കുന്ന ആദ്യ വനിത താരം

കന്നി വിംബിള്‍ഡണ്‍ കിരീടത്തിലേക്ക് അനായാസം സെര്‍വ് ഉതിര്‍ത്ത് ഇഗ സ്യാംതെക്ക്

Update: 2025-07-12 17:26 GMT

ലണ്ടന്‍: സെമിയില്‍ ബെലറൂസിന്റെ ലോക ഒന്നാംനമ്പര്‍ താരം ആര്യാന സബലേങ്കയെ അട്ടിമറിച്ചെത്തിയ അനിസിമോവയും ചാമ്പ്യന്‍ഷിപ്പിലുടനീളം മികച്ച കളി പുറത്തെടുത്ത ഇഗ സ്യാംതെക്കും വിംബിള്‍ഡണ്‍ വനിതാ വിഭാഗം കലാശപ്പോരിനെത്തിയപ്പോള്‍ ആവേശോജ്ജ്വല മത്സരം പ്രതീക്ഷ കാണികളെയെല്ലാം നിരാശരാക്കുന്നതായിരുന്നു വിംബിള്‍ഡണിലെ പുല്‍കോര്‍ട്ടില്‍ ഇന്ന് കണ്ടത്. വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടത്തില്‍ പോളണ്ട് താരം ഇഗാ സ്വിയാതെക്ക് മുത്തമിട്ടു. കിരീടപ്പോരില്‍ ഒരു ഗെയിം പോലും വിട്ടുനല്‍കാതെ യുഎസ് താരം അമാന്‍ഡ അനിസിമോവയെ നേരിട്ടുള്ള സെറ്റുകളില്‍ (60, 60) തകര്‍ത്താണ് ഇഗ വിംബിള്‍ഡണില്‍ കന്നി കിരീടം ചൂടിയത്.

കലാശപ്പോരില്‍ ഓള്‍ ഇംഗ്ലണ്ട് ക്ലബ് സെന്റര്‍ കോര്‍ട്ടില്‍ കണ്ടത് ഇഗ സ്യാംതെക്കിന്റെ ഷോ ആയിരുന്നു. ലോക ഒന്നാം നമ്പര്‍ താരം അരീന സബലേങ്കയെ ഉള്‍പ്പെടെ അട്ടിമറിച്ചെത്തിയ യുഎസ് താരം അമാന്‍ഡ അനിസിമോവ, കലാശപ്പോരാട്ടത്തില്‍ പോളണ്ട് താരം ഇഗ സ്യാംതെക്കിനു മുന്നില്‍ നിഷ്പ്രഭയായി. കാര്യമായ ചെറുത്തുനില്‍പ്പിനു പോലും കെല്‍പ്പില്ലാതെ അനിസിമോവ ഇഗ സ്യാംതെക്കിന് മുന്നില്‍ കീഴടങ്ങിയത്.

ഗ്രാന്‍സ്ലാം ഫൈനലിന്റെ നിലവാരത്തിലേക്ക് ഉയരാതെ തീര്‍ത്തും ഏകപക്ഷീയമായി മാറിയ മത്സരം വെറും 57 മിനിറ്റ് മാത്രമാണ് നീണ്ടത്. ഒരു ഗെയിം പോലും നഷ്ടമാക്കാതെയാണ് ഇഗയുടെ കിരീടനേട്ടം എന്നതും ശ്രദ്ധേയം. 1911 മുതല്‍ ഇങ്ങോട്ട് ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ താരം കൂടിയാണ് ഇഗ. ഫ്രഞ്ച് ഓപ്പണില്‍ നാലും യുഎസ് ഓപ്പണില്‍ ഒരു തവണയും കിരീടം ചൂടിയിട്ടുള്ള ഇരുപത്തിനാലുകാരിയായ ഇഗയുടെ കന്നി വിമ്പിള്‍ഡന്‍ കിരീടമാണിത്. ഇതോടെ താരത്തിന്റെ ഗ്രാന്‍സ്ലാം കിരീടനേട്ടം ആറായി. മാത്രമല്ല, കളിച്ച ഗ്രാന്‍സ്ലാം ഫൈനലുകളിലെല്ലാം വിജയമെന്ന അപൂര്‍വതയും ഈ കിരീടനേട്ടത്തില്‍ കൂട്ടിനുണ്ട്.



ആദ്യ സെറ്റ് വെറും 25 മിനിറ്റില്‍ 6-0ന് സ്വന്തമാക്കിയപ്പോള്‍ തന്നെ മത്സരത്തിന്റെ വിധി നിര്‍ണയിക്കപ്പെട്ടിരുന്നു.ആദ്യ ഗ്രാന്‍സ്ലാം ഫൈനല്‍ കളിച്ച അമാന്‍ഡക്ക് സെമിയിലെ അട്ടിമറിവീര്യം ആവര്‍ത്തിക്കാന്‍ ഫൈനലില്‍ കഴിയാതിരുന്നതോടെ മത്സരം ഏകപക്ഷീയമായി. 2016നുശേഷം വിംബിള്‍ഡണില്‍ കിരീടം നേടുന്ന ആദ്യ അമേരിക്കന്‍ വനിതാ താരമെന്ന ചരിത്രനേട്ടമാണ് അമാന്‍ഡക്ക് നഷ്ടമായത്.

Tags:    

Similar News