എയര്‍ ഇന്ത്യ ആദ്യ വിമാനം ജനുവരി 8 ന്ഡാളസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങും

Update: 2025-01-07 14:32 GMT

ഡാളസ് :ജനുവരി ആദ്യം ഡാളസ് ഫോര്‍ട്ട് വര്‍ത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇന്ത്യ എയര്‍ ഒരു പുതിയ ഫ്‌ലൈറ്റ് റൂട്ട് ഉള്‍പ്പെടുത്തി. എയര്‍ ഇന്ത്യയുടെ വെബ്സൈറ്റ് അനുസരിച്ച് ജനുവരിയില്‍ എക്കണോമി, ബിസിനസ് ക്ലാസ് സീറ്റിംഗ് സഹിതം ആഴ്ചയില്‍ ഏഴ് തവണ ഫ്‌ലൈറ്റുകള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്

ഇന്ത്യയിലെ ന്യൂ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ടെക്സസിലേക്കുള്ള ആദ്യ വിമാനം ജനുവരി 7 ന് ആരംഭിക്കും, എന്നാല്‍ 28 മണിക്കൂര്‍ 35 മിനിറ്റ് ഫ്‌ലൈറ്റില്‍ ഇന്ത്യയിലെ മുംബൈയിലെ ലേഓവറുകള്‍ ഉള്‍പ്പെടുന്നതിനാല്‍ ജനുവരി 8 ന് ഡാലസില്‍ ഇറങ്ങും.

എയര്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള ആറാമത്തെ വിമാനമാണ് ഡാലസ് ഫോര്‍ട്ട് വര്‍ത്ത് . വെബ്സൈറ്റ് അനുസരിച്ച് ന്യൂജേഴ്സിയിലെ നെവാര്‍ക്ക്., സാന്‍ ഫ്രാന്‍സിസ്‌കോ, ചിക്കാഗോ, ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ ഡി.സി.എന്നിവയാണ് മറ്റുള്ള വിമാനത്താവളങ്ങള്‍

Tags:    

Similar News