ടെക്‌സസ്സില്‍ കൗമാരക്കാരിയെ വെടിവച്ചു കൊലപ്പെടുത്തിയ 14 ക്കാരന്‍ അറസ്‌റില്‍
ഡ്രിഫ്റ്റ്വുഡ് (ടെക്‌സാസ്):ഡ്രിഫ്റ്റ്വുഡില്‍ ഒരു കൗമാരക്കാരിയെ കൗമാരക്കാന്‍ വെടിവച്ചുകൊന്നു.വെടിവയ്പ്പുമായി ബന്ധപ്പെട്ട് 14 വയസ്സുള്ള ആണ്‍കുട്ടിയെ ഡെപ്യൂട്ടികള്‍ അറസ്റ്റ് ചെയ്തതായി ഷെരീഫ് ഓഫീസ് അറിയിച്ചു.
ജനുവരി 28 ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെ, ഡ്രിഫ്റ്റ്വുഡിലെ കന്ന ലില്ലി സര്‍ക്കിളിലുള്ള ഒരു വീട്ടില്‍ സംശയാസ്പദമായ സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഫോണ്‍ സന്ദേശം ലഭിച്ചതായും തുടര്‍ന്നു ഡെപ്യൂട്ടികള്‍ അവിടെ എത്തിച്ചേര്‍ന്നതായും ഹേസ് കൗണ്ടി ഷെരീഫ് ഓഫീസ് പറയുന്നു
ഡെപ്യൂട്ടികള്‍ എത്തിയപ്പോള്‍, 14 വയസ്സുള്ള ഒരു ആണ്‍കുട്ടി ഒരു കൗമാരക്കാരിയെ വെടിവച്ച് കൊന്നതായി അവര്‍ കണ്ടെത്തി. കൗമാരക്കാരായ ഇരുവരും വീട്ടില്‍ താമസിച്ചിരുന്നതായി ഹേസ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.ആണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്ത് ഹെയ്സ് കൗണ്ടി ജുവനൈല്‍ ഡിറ്റന്‍ഷന്‍സെന്ററിലേക്ക് കൊണ്ടുപോയി.
ജനുവരി 29 ന്, ട്രാവിസ് കൗണ്ടി മെഡിക്കല്‍ എക്സാമിനറുടെ ഓഫീസ് പോസ്റ്റ്മോര്‍ട്ടം നടത്തി,മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നവര്‍ socid@hayscountytx.gov എന്ന ഇമെയില്‍ വിലാസത്തില്‍ അന്വേഷകരെ ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്