അമേരിക്കന്‍ മിഷനറി കൊല്ലപ്പെട്ട കേസില്‍ ഭാര്യയെ അറസ്റ്റ് ചെയ്തു

Update: 2024-11-05 14:02 GMT
അമേരിക്കന്‍ മിഷനറി കൊല്ലപ്പെട്ട കേസില്‍ ഭാര്യയെ അറസ്റ്റ് ചെയ്തു
  • whatsapp icon

ഡെട്രോയിറ്റ് :അംഗോളയില്‍ അമേരിക്കന്‍ മിഷനറി കൊല്ലപ്പെട്ട കേസില്‍ ഭാര്യയെ അറസ്റ്റ് ചെയ്തതായി ദമ്പതികളുടെ സഭ അറിയിച്ചു.

ജാക്കി ഷ്രോയര്‍ (44) തന്റെ ഭര്‍ത്താവ് ബ്യൂ ഷ്രോയറിനെ (44) കൊലപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു, ഡെട്രോയിറ്റ് ആസ്ഥാനമായുള്ള ലേക്‌സ് ഏരിയ വൈന്‍യാര്‍ഡ് ചര്‍ച്ച് പാസ്റ്റര്‍ ട്രോയ് ഈസ്റ്റണ്‍ പ്രസ്താവനയില്‍ പറഞ്ഞു.ജാക്കി ഷ്രോയറിനെ കസ്റ്റഡിയിലെടുത്തതായും ഈസ്റ്റണ്‍ കൂട്ടിച്ചേര്‍ത്തു.

'ഇത് സങ്കല്‍പ്പിക്കാനാവാത്തതാണ്'ഞാന്‍ വളരെ ഖേദിക്കുന്നു ദുഃഖം പ്രകടിപ്പിക്കാന്‍ വാക്കുകളില്ല. ബ്യൂ ഷ്രോയറുടെ മരണത്തില്‍ തങ്ങള്‍ക്ക് ഹൃദയം തകര്‍ന്നുവെന്നും ഭാര്യയുടെ പങ്കാളിത്തത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞെട്ടലും തകര്‍ന്നുവെന്നും .മാധ്യമശ്രദ്ധ പ്രതീക്ഷിക്കണമെന്നും അന്വേഷകരെ സഹായിക്കാനും അതിലെ അംഗങ്ങളുടെ ആവശ്യങ്ങളോട് സഹകരിക്കുന്നതിനും സഭ തയ്യാറാണെന്നും ചര്‍ച്ച് പാസ്റ്റര്‍ ട്രോയ് ഈസ്റ്റണ്‍ പ്രസ്താവനയില്‍ പറയുന്നു

SIM എന്ന ഓര്‍ഗനൈസേഷന്‍ വഴി അവരുടെ അഞ്ച് കുട്ടികളുമായി ദീര്‍ഘകാല മിഷനറിമാരായി ഷ്രോയേഴ്‌സ് മൂന്ന് വര്‍ഷം മുമ്പ് അംഗോളയിലേക്ക് മാറിയത്

'ഇക്കാര്യത്തില്‍ അന്വേഷണത്തില്‍ ശ്രദ്ധ കാണിച്ചതിന് അംഗോളന്‍ നിയമപാലകരോട് സിം നന്ദിയുള്ളവനാണ്,' സംഘടന പറഞ്ഞു.

'SIM USA ലീഡര്‍ഷിപ്പ് ടീം അംഗോളയിലെ സിം ടീമുമായും ഷ്രോയേഴ്സിന്റെ ഹോം ചര്‍ച്ച്, മിനസോട്ടയിലെ ഡെട്രോയിറ്റ് ലേക്സിലെ ലേക്സ് ഏരിയ വൈന്‍യാര്‍ഡ് ചര്‍ച്ച് എന്നിവരുമായും ചേര്‍ന്ന് ഷ്രോയേഴ്സിന്റെ അഞ്ച് കുട്ടികളെയും ഈ ദുരന്തത്തില്‍പ്പെട്ട എല്ലാവരെയും പരിപാലിക്കുന്നു

Tags:    

Similar News