കാലിഫോര്‍ണിയയില്‍ ദീപാവലി ഔദ്യോഗികമായി സ്റ്റേറ്റ് ഹോളിഡേ ആക്കുന്നു ബില്ലില്‍ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം ഒപ്പുവച്ചു

Update: 2025-10-08 14:10 GMT

കാലിഫോര്‍ണിയ:ദീപാവലി ഔദ്യോഗികമായി സ്റ്റേറ്റ് ഹോളിഡേ ആക്കുന്നു ബില്ലില്‍ ഒക്ടോബര്‍ 6 ന് ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം ഒപ്പുവച്ചു.

അസംബ്ലി ബില്‍ 268 ല്‍ ഒപ്പുവച്ചതിനെത്തുടര്‍ന്ന് കാലിഫോര്‍ണിയ ഔദ്യോഗികമായി ദീപാവലി സംസ്ഥാന ഹോളിഡേ ആയി ആഘോഷിക്കും. ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിലുടനീളം സന്തോഷവും അഭിമാനവും ഉണര്‍ത്തുന്ന ഒരു നീക്കമാണിത്.രാജ്യത്തെ ഏറ്റവും വലിയ ഇന്ത്യന്‍ അമേരിക്കന്‍ ജനസംഖ്യയുടെ ആസ്ഥാനമാണ് കാലിഫോര്‍ണിയഅസംബ്ലി അംഗം ആഷ് കല്‍റ (ഡി-സാന്‍ ജോസ്) തയാറാക്കിയ പുതിയ നിയമം, ദീപാവലിയെ ഔദ്യോഗികമായി അംഗീകരിച്ച വെസ്റ്റ് കോസ്റ്റിലെ ആദ്യത്തെ സംസ്ഥാനമായി കാലിഫോര്‍ണിയയെ മാറ്റുന്നു, സമീപ വര്‍ഷങ്ങളില്‍ സമാനമായ നടപടികള്‍ പെന്‍സില്‍വാനിയ, കണക്റ്റിക്കട്ട് സംസ്ഥാനങ്ങള്‍ പാസാക്കിയിരിന്നു

കാലിഫോര്‍ണിയ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ അമേരിക്കക്കാരനായ കല്‍റ, സാന്‍ ജോസിന്റെ 25-ാമത് അസംബ്ലി ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്നു, സാംസ്‌കാരിക വൈവിധ്യത്തെയും ഉള്‍പ്പെടുത്തലിനെയും ആഘോഷിക്കുന്ന നയങ്ങള്‍ക്കായി വളരെക്കാലമായി വാദിച്ചിട്ടുണ്ട്.

'എത്ര ഇരുണ്ട കാര്യങ്ങള്‍ തോന്നിയാലും വെളിച്ചം എപ്പോഴും വിജയിക്കുമെന്ന് ദീപാവലി നമ്മെ ഓര്‍മ്മിപ്പിക്കുന്നു' എന്ന് കല്‍റ നേരത്തെ അഭിപ്രായപ്പെട്ടു. വിദ്വേഷം, സോഷ്യല്‍ മീഡിയ ട്രോളിംഗ്, ക്ഷേത്ര അവഹേളനം എന്നിവയുടെ വര്‍ദ്ധിച്ചുവരുന്ന റിപ്പോര്‍ട്ടുകള്‍ക്കൊപ്പം, സമൂഹത്തിലെ പലര്‍ക്കും ആ പ്രസ്താവന സത്യമായി.

Similar News