പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം; ചിക്കാഗാ ചാപ്റ്റര്‍ കിക്കോഫ് മീറ്റിംഗിന് ജനപിന്തുണ
റിപ്പോര്‍ട്ട്: അനില്‍ മറ്റത്തിക്കുന്നേല്‍
ചിക്കാഗോ: ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാമത് മീഡിയ കോണ്‍ഫറന്‍സിന്റെ ചിക്കാഗോ ചാപ്റ്ററിന്റെ നെത്ര്വത്തിലുള്ള ഔദ്യോഗികമായ കിക്ക് ഓഫ് മീറ്റിംഗ് മൗണ്ട് പ്രോസ്‌പെക്റ്ററിലെ ചിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ വച്ച് നടത്തപ്പെട്ടു. ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡണ്ട് ബിജു സഖറിയായുടെ അധ്യക്ഷയില്‍ കൂടിയ സമ്മേളനത്തില്‍, നാഷണല്‍ പ്രസിഡണ്ട് സുനില്‍ ട്രൈസ്റ്റാര്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ടാണ് കിക്ക് ഓഫ് നടത്തപ്പെട്ടത്.
പ്രസ്‌ക്ലബ്ബ് നാഷണല്‍ മുന്‍ പ്രസിഡന്റും അഡൈ്വസറി ബോര്‍ഡ് മെമ്പറുമായ ബിജു കിഴക്കേക്കുറ്റ്, മറ്റൊരു മുന്‍ പ്രസിഡന്റും അഡൈ്വസറി ബോര്‍ഡ് മെംബെയറും പ്ലൈന്‍ഫീല്‍ഡ് വില്ലേജ് ട്രസ്റ്റിയും കൂടിയായ ശിവന്‍ മുഹമ്മ, പ്രസ്‌ക്ലബ്ബ് നാഷണല്‍ ജോയിന്റ് ട്രഷറര്‍ റോയി മുളകുന്നം എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ചിക്കാഗോ ചാപ്റ്റര്‍ സെക്രട്ടറി അനില്‍ മറ്റത്തിക്കുന്നേല്‍ സ്വാഗതം ആശംസിച്ചു.
ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് പ്രവീണ്‍ തോമസ്, ഫോമാ ആര്‍ വി പി ജോണ്‍സണ്‍ കണ്ണൂര്‍ക്കാടന്‍, ഫൊക്കാനാ ആര്‍ വി പി സന്തോഷ് നായര്‍, കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോ പ്രസിഡണ്ട് ആന്റോ കവലക്കല്‍, ഗ്രെയ്റ്റര്‍ ചിക്കാഗോ മലയാളീ അസോസിയേഷന്‍ പ്രസിഡണ്ട് ജിതേഷ് ചുങ്കത്ത്, ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ജിനോ മഠത്തില്‍, ഇല്ലിനോയി നേഴ്സസ് അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. സിമി ജെസ്റ്റോ, ഇല്ലിനോയി മലയാളീ അസോസിയേഷന്‍ സെക്രട്ടറി പ്രിജില്‍ അലക്സാണ്ടര്‍, ചിക്കാഗോ മലയാളീ അസോസിയേഷന്‍ പ്രതിനിധി വര്‍ഗ്ഗീസ് തോമസ്, മിഡ്വെസ്റ്റ് മലയാളീ അസോസിയേഷന്‍ & ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് പ്രതിനിധി പീറ്റര്‍ കുളങ്ങര, ചിക്കാഗോ സാഹിത്യവേദി പ്രതിനിധി ജോണ്‍ ഇലക്കാട്ട്, ചിക്കാഗോ പൗരസമിതി പ്രതിനിധി ജോസ് മണക്കാട്ട്, എസ് 90 ക്ലബ്ബ് പ്രതിനിധി ജിബിറ്റ് കിഴക്കേക്കുറ്റ്, എന്നിവര്‍ പ്രസ്‌ക്ലബ്ബിന്റെ അന്താരാഷ്ട്ര മീഡിയാ കോണ്‍ഫറന്‍സിന് ആശംസകളറിയിച്ച് പ്രസംഗിച്ചു.
ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചിക്കാഗോയിലെ അംഗങ്ങളോടൊപ്പം കോണ്‍ഫറന്‍സിന് പിന്തുണ നല്‍കുന്ന ചിക്കാഗോയില്‍ നിന്നുള്ള മീഡിയ കോണ്‍ഫറന്‍സ് സ്‌പോണ്‍സേഴ്സും കിക്ക് ഓഫില്‍ പങ്കെടുത്തു. ജോയി നെടിയകാലായില്‍, ബിജു കിഴക്കേക്കുറ്റ്, ഷൈബു കിഴക്കേക്കുറ്റ്, ജിബിറ്റ് കിഴക്കേക്കുറ്റ്, അജോമോന്‍ പൂത്തുറയില്‍, കുരുവിള ഇടുക്കുതറയില്‍, സാജു കണ്ണമ്പള്ളി, ജെയ്ബു കുളങ്ങര, ജിനോ മഠത്തില്‍, ശിവന്‍ മുഹമ്മ, റോയി മുളങ്കുന്നം, ജോജോ എടകര, പീറ്റര്‍ കുളങ്ങര , പോള്‍സണ്‍ കുളങ്ങര, ജോപ്പായി പൂത്തേട്ട് എന്നിവരാണ് ആദ്യഘട്ടത്തില്‍ തന്നെ കോണ്‍ഫറന്‍സിന് സ്‌പോണ്‍സേഴ്സായി പിന്തുണ നല്‍കിയിട്ടുള്ളത്. ഒക്ടോബര്‍ 9, 10, 11 തിയ്യതികളായിലായാണ് ന്യൂജേഴ്സിയിലെ എഡിസണിലെ ഷെറാട്ടണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് പതിനൊന്നാമത് അന്താരഷ്ട്ര മീഡിയ കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത്.
നാഷണല്‍ പ്രസിഡണ്ട് സുനില്‍ ട്രൈസ്റ്റാര്‍, സെക്രട്ടറി ഷീജോ പൗലോസ്, ട്രഷറര്‍ വിശാഖ് ചെറിയാന്‍ മറ്റു എക്സിക്യൂട്ടീവ് അംഗങ്ങള്‍, ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡണ്ട് ഷോളി കുമ്പിളുവേലി മറ്റു ഭാരവാഹികള്‍, കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള സജി എബ്രഹാം, കൂടാതെ സുനില്‍ തൈമറ്റത്തിന്റെ നേതൃത്വത്തിലുള്ള അഡൈ്വസറി ബോര്‍ഡും ചേര്‍ന്ന് നേതൃത്വം നല്‍കുന്ന മീഡിയ കോണ്‍ഫറന്‍സില്‍ കേരളത്തില്‍ നിന്നും പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, മന്ത്രിമാര്‍, എം എല്‍ എ മാര്‍ , കൂടാതെ ഏറ്റവും പ്രമുഖരായ മാധ്യമ പ്രവര്‍ത്തകരുടെ ഒരു നീണ്ട നിര തന്നെ ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നു.
എല്ലാം കൊണ്ടും വ്യത്യസ്തമായതും, അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രയോജനം നല്കുന്നതിലൂന്നിയുള്ളതുമായ പ്രോഗ്രാമുകള്‍ ആണ് ഈ വര്‍ഷത്തെ കോണ്‍ഫെറെന്‍സില്‍ വിഭാവനം ചെയ്യുന്നതെന്ന് ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡണ്ട് ബിജു സഖറിയാ അറിയിച്ചു. ഏറ്റവും മികച്ച ഒരു കോണ്‍ഫ്രന്‍സിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ് എന്ന് ചിക്കാഗോയില്‍ നിന്നുള്ള പ്രസ്‌ക്ലബ്ബിന്റെ മുന്‍ നാഷണല്‍ പ്രസിഡന്റും മുന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായ ബിജു കിഴക്കേക്കുറ്റ് അറിയിച്ചു. ചിക്കാഗോയിലെ കിക്ക് ഓഫിന് പ്രസിഡണ്ട് ബിജു സഖറിയാ, സെക്രട്ടറി അനില്‍ മറ്റത്തിക്കുന്നേല്‍, ട്രഷറര്‍ അലന്‍ ജോര്‍ജ്ജ്, വൈസ് പ്രസിഡണ്ട് പ്രസന്നന്‍ പിള്ളൈ, ജോയിന്റ് സെക്രട്ടറി ഡോ. സിമി ജെസ്റ്റോ, ജോയിന്റ് ട്രഷറര്‍ വര്ഗീസ് പാലമലയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ബോര്‍ഡ് ഓഫ് ഡിറക്ടര്‍സ് നേതൃത്വം നല്‍കി. അലന്‍ ജോര്‍ജ്ജ് ഔപചാരികമായ നന്ദി പ്രകാശനം നടത്തി.
ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ തിങ്ങിപാര്‍ക്കുന്ന എഡിസണ്‍ ടൗണ്‍ഷിപ്പിലാണെന്നുള്ള പ്രത്യേകത കൂടിയുണ്ട്. എഡിസണ്‍ മേയര്‍, മറ്റു മുഖ്യധാരാ രാഷ്ട്രീയ നേതാക്കള്‍ എന്നിവരെ കൂടി ഈ കോണ്‍ഫെറന്‍സില്‍ പങ്കെടുപ്പിക്കുവാനുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യ പ്രസ് ക്ലബ്ബിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം www.indiapressclub.org