എലിസബത്ത് എബ്രഹാം മര്‍ഫി സിറ്റി കൗണ്‍സില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്തു
മര്‍ഫി:മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് മത്സരിച്ചു വിജയിച്ച എലിസബത്ത് അബ്രഹാം കൗണ്‍സില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
മെയ് 20 ചൊവാഴ്ച വൈകീട്ട് മര്‍ഫി സിറ്റി ഹാളില്‍ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചടങ്ങു് നടന്നത്. മെയ് 3 നു നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെയാണ് എതിരാളിയായ നദീം കരീമിനെ എലിസബത്തു പരാജയപ്പെടുത്തിയത്.ഫാര്‍മേഴ്സ് ബ്രാഞ്ച് സെന്റ് ആന്‍ഡ്രൂസ് എപ്പിസ്‌കോപ്പല്‍ ഇടവക വികാരി റവ:റോയ് തോമസ് ഉള്‍പെട നിരവധി പേര് ചടങ്ങില്‍ പങ്കെടുത്തു.
2019 ല്‍ ആദ്യമായി എലിസബത്ത് തിരഞ്ഞെടുക്കപ്പെട്ടു . .2022 ല്‍ വീണ്ടും വാന്‍ ഭൂരുപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. നിലവിലെ കാലാവധി 2025 മെയ് മാസം അവസാനികുന്നത് മൂലമാണ് വീണ്ടും മത്സര രംഗത്തെത്തിയത്.മേയര്‍ പ്രോ ടെം എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു എലിസബത്ത് എബ്രഹാം
എലിസബത്ത് എബ്രഹാം കൗണ്‍സില്‍ അംഗം മേയര്‍ പ്രോ ടെം എന്നെ നിലകളില്‍ നിരവധി പ്രധാന നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. മാക്‌സ്വെല്‍ ക്രീക്കിനടുത്തുള്ള നിര്‍ദ്ദിഷ്ട മലിനജല ശുദ്ധീകരണ പ്ലാന്റിനെതിരെയുള്ള ശ്രമങ്ങള്‍ക്ക് അവര്‍ നേതൃത്വം നല്‍കി, ഇത് വികസന സാന്ദ്രത കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണം മെച്ചപ്പെടുത്തുന്നതിനും കാരണമായി. നഗരത്തിന്റെ സമ്പദ്വ്യവസ്ഥ ഉയര്‍ത്തിക്കൊണ്ട് എച്ച്-ഇ-ബി, ടോര്‍ച്ചീസ് ടാക്കോസ് പോലുള്ള ബിസിനസുകളെ മര്‍ഫിയിലേക്ക് ആകര്‍ഷിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു. അവരുടെ നേതൃത്വം നഗരത്തിന്റെ ജീവിത നിലവാരം ഉയര്‍ത്തുകയും ടെക്‌സസിലെ ഏറ്റവും മികച്ചതും സുരക്ഷിതവുമായ സ്ഥലങ്ങളില്‍ ഒന്നായി അംഗീകാരം നേടുകയും ചെയ്തു.
കൂടാതെ, താമസക്കാരുടെ ഇടപെടല്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങള്‍ നഗരത്തിലെ ബോര്‍ഡുകളിലും കമ്മീഷനുകളിലും ശക്തമായ പങ്കാളിത്തത്തിന് കാരണമായി. മര്‍ഫി നിവാസികള്‍ക്ക് സുസ്ഥിര വളര്‍ച്ച, സാമ്പത്തിക വികസനം, അസാധാരണമായ ജീവിത നിലവാരം എന്നിവ വളര്‍ത്തിയെടുക്കുന്നതിനുള്ള എലിസബത്ത് എബ്രഹാമിന്റെ സമര്‍പ്പണമാണ് ഈ നേട്ടങ്ങള്‍ തെളിയിക്കുന്നത്.