കാമുകിയുടെ 5 കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ പ്രതിയുടെ വധ ശിക്ഷ നടപ്പാക്കി

Update: 2024-10-18 14:08 GMT

അലബാമ:കാമുകിയുടെ 5 കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ പ്രതിയുടെ വധ ശിക്ഷ അലബാമയില്‍ നടപ്പാക്കി അര്‍ദ്ധരാത്രിയില്‍ തന്റെ കാമുകിയുടെ അഞ്ച് കുടുംബാംഗങ്ങളെ കോടാലിയും തോക്കും ഉപയോഗിച്ച് കൂട്ടക്കൊല ചെയ്ത എട്ട് വര്‍ഷത്തിന് ശേഷം വ്യാഴാഴ്ചയാണ് അലബാമ ഡെറിക്ക് ഡിയര്‍മാന്റെ (36) വധ ശിക്ഷ നടപ്പാക്കിയത്

2016 ഓഗസ്റ്റ് 20-ന് രാത്രി മൊബൈല്‍ പ്രാന്തപ്രദേശമായ സിട്രോനെല്ലില്‍ നടന്ന ആക്രമണത്തില്‍.കാമുകിയുടെ സഹോദരന്‍ ജോസഫ് ടര്‍ണറെ കൊലപ്പെടുത്തിയ കേസില്‍ ഡിയര്‍മാന്‍ (36) ശിക്ഷിക്കപ്പെട്ടു; ടര്‍ണറുടെ ഭാര്യ ഷാനന്‍ റാന്‍ഡല്‍; റാന്‍ഡലിന്റെ സഹോദരന്‍ റോബര്‍ട്ട് ബ്രൗണ്‍; കൂടാതെ റാന്‍ഡലിന്റെ അനന്തരവള്‍ ചെല്‍സി റീഡ്, റീഡിന്റെ ഭര്‍ത്താവ് ജസ്റ്റിന്‍, ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശു എന്നിവരാന് കൊല്ലപ്പെട്ടത്

വൈകുന്നേരം 6 മണിക്ക് മുമ്പാണ് വധശിക്ഷ ആരംഭിച്ചത് .മാരകമായ കോക്ടെയ്ല്‍ രണ്ടു ഐ വി ലൈനുകളിലൂടെ സിരകളിലേക്ക് പ്രവേശിപ്പിച്ചു .ഡിയര്‍മാന്റെ മരണം വൈകുന്നേരം6:14 സ്ഥിരീകരിച്ചു .

ഈ വര്‍ഷം അലബാമയില്‍ വധിക്കപ്പെട്ട അഞ്ചാമത്തെയും രാജ്യത്ത് ഇരുപതാമത്തെയും തടവുകാരനായിരുന്നു ഡിയര്‍മാന്‍. റോബര്‍ട്ട് ലെസ്ലി റോബര്‍സണെ തന്റെ പിഞ്ചുകുഞ്ഞിന്റെ മരണത്തിന് തെറ്റായി ശിക്ഷിച്ചതായി തെളിവുകള്‍ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തെ വധിക്കാന്‍ ടെക്‌സാസ് പദ്ധതിയിട്ട അതേ ദിവസം തന്നെ അദ്ദേഹത്തെ വധിക്കുകയും ചെയ്തു.

Tags:    

Similar News