അപകടത്തില്‍ മരിച്ച 10 വയസുകാരിയുടെ കുടുംബത്തിന് ചിക്കാഗോ സിറ്റി 80 മില്യണ്‍ ഡോളര്‍ നല്‍കാന്‍ ഉത്തരവ്
ഷിക്കാഗോ: നാല് വര്‍ഷം മുമ്പ് പോലീസ് വേട്ടയാടലില്‍ ഉണ്ടായ അപകടത്തില്‍ 10 വയസ്സുള്ള മകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ചിക്കാഗോ സിറ്റിക്കെതിരെ കേസ് നല്‍കിയ കുടുംബത്തിന് ബുധനാഴ്ച കുക്ക് കൗണ്ടി ജൂറി 79.85 മില്യണ്‍ ഡോളര്‍ സമ്മാനിച്ചു.100 മില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടാണ് സ്പൈസര്‍ കുടുംബം കേസ് ഫയല്‍ ചെയ്തിരുന്നത്
2020 സെപ്റ്റംബര്‍ 2-ന്, കെവിന്‍ സ്പൈസര്‍ തന്റെ മകനും മകളുമൊത്ത് കാറില്‍ ഓബര്‍ണ്‍ ഗ്രെഷാം പരിസരത്ത് 80-ാമത്, ഹാള്‍സ്റ്റഡ് സ്ട്രീറ്റിന് സമീപം ഉണ്ടായിരുന്നു. അവര്‍ ഒരു ലാപ്ടോപ്പ് വാങ്ങാനുള്ള യാത്രയിലായിരുന്നു, COVID-19 പാന്‍ഡെമിക്കിനിടയില്‍ ഒരു പുതിയ അധ്യയന വര്‍ഷത്തേക്ക് 10 വയസ്സുള്ള മകള്‍ ഡാകറിയക്ക് വീട്ടില്‍ നിന്ന് ഇ-ലേണിംഗ് ആരംഭിക്കാനായിരുന്നു .
ഇതേ സമയം മാര്‍ക്ക് ചെയ്യാത്ത സ്‌ക്വാഡ് കാറില്‍ ട്രാഫിക് നിയമലംഘനത്തിന് കറുത്ത മെഴ്സിഡസ് ബെന്‍സ് കാറിനെ ഉദ്യോഗസ്ഥര്‍ പിന്തുടരുകയായിരുന്നു. മെഴ്സിഡസ് കാര്‍ നിറുത്തുവാന്‍ ശ്രമിച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍ മെഴ്സിഡസ് നിര്‍ത്തിയില്ല-എണ്‍പതാം സ്ട്രീറ്റില്‍ നിന്ന് പടിഞ്ഞാറോട്ട് ഓടിപ്പോകുന്നതിനിടയില്‍ 57 വയസ്സുള്ള ഒരു സ്ത്രീ ഓടിച്ചിരുന്ന ചാരനിറത്തിലുള്ള ഒരു കാറില്‍ ആദ്യം ഇടിക്കുകയായിരുന്നു, തുടര്‍ന്ന് തിരക്കേറിയ ഹാള്‍സ്റ്റഡ് സ്ട്രീറ്റിലേക്ക് തിരിഞ്ഞതിന് ശേഷം സ്‌പൈസര്‍ കുടുംബം ഇരുന്നിരുന്ന കാറില്‍ ഇടിച്ചു കയറുകയായിരുന്നു
അപകടത്തില്‍ ഡാകറിയ കൊല്ലപ്പെട്ടു. അന്ന് 5 വയസ്സുള്ള അവളുടെ ചെറിയ സഹോദരന്‍ ധാമിറിന് ഗുരുതരമായി പരിക്കേറ്റിരുന്നു.ഇപ്പോള്‍ 47 വയസ്സുള്ള കെവിന്‍ സ്പൈസറും മറ്റൊരു കാറിലുണ്ടായിരുന്ന സ്ത്രീയും രണ്ടുപേരെയും ചിക്കാഗോ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു