അമേരിക്കയില്‍ ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ടു വധശിക്ഷകള്‍ നടപ്പാക്കി

Update: 2025-09-26 13:09 GMT

പി പി ചെറിയാന്‍

ടെക്‌സാസ് :ടെക്‌സസ്, അലബാമ സംസ്ഥാനങ്ങളില്‍ വധശിക്ഷ നടപ്പാക്കി. ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് പേരെ ഇന്ന് വധിച്ചത്. 13 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ടെക്‌സസില്‍ ബ്ലെയ്ന്‍ മിലാം എന്ന പ്രതിയെയാണ് വധിച്ചത്. മാരകമായ വിഷം കുത്തിവെച്ചാണ് ശിക്ഷ നടപ്പാക്കിയത്.

അതേസമയം, ഒരു ഗ്യാസ് സ്റ്റേഷന്‍ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ അലബാമയില്‍ ജോഫ്രി വെസ്റ്റ് എന്ന പ്രതിയെ നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ചാണ് വധിച്ചത്.

ഈ വര്‍ഷം ഒരേ ദിവസം രണ്ട് വധശിക്ഷകള്‍ നടപ്പാക്കുന്നത് ഇത് അഞ്ചാം തവണയാണ്. ഈ വര്‍ഷം അമേരിക്കയില്‍ ആകെ നടപ്പാക്കിയ വധശിക്ഷകളുടെ എണ്ണം 33 ആയി ഉയര്‍ന്നു. 2014-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതിന് ശേഷം രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ മാറിയതാണ് വധശിക്ഷകള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Similar News