ഡാളസില്‍ പ്രതികളെ പിടികൂടുന്നതിനിടെ രണ്ട് ഡാര്‍ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു

Update: 2025-05-07 13:18 GMT

ഡാളസ്: ഡാളസിന്റെ ഹൃദയഭാഗത്ത് അഞ്ച് പ്രതികളെ പിടികൂടുന്നതിനിടെ രണ്ട് DART ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.ഡാളസ് പോലീസും അവരുടെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചു. ഇരുവരെയും പ്രഥമ ചികിത്സ നല്‍കി വിട്ടയച്ചു.ഡാളസ് പോലീസിന്റെ ഒരു ഉദ്യോഗസ്ഥന്‍ ആയുധധാരിയായ കവര്‍ച്ചക്കാരനെ തിരിച്ചറിഞ്ഞതോടെയാണ് സംഭവത്തിന്റെ തുടക്കം .

ഡാളസ് പോലീസിന്റെ അഭിപ്രായത്തില്‍,ഈസ്റ്റ് ഡാളസില്‍ ഒരു കണ്‍വീനിയന്‍സ് സ്റ്റോര്‍ കൊള്ളയടിച്ച, 19 കാരനായ കെന്‍ഡ്രിക് ബ്രാക്സ്റ്റണ്‍ ലൈവ് ഓക്ക് സ്ട്രീറ്റിന്റെയും ലിബര്‍ട്ടി സ്ട്രീറ്റിന്റെയും കവലയിലെ ഒരു കോര്‍ണര്‍ സ്റ്റോറില്‍ തോക്ക് ചൂണ്ടി ഒരാളെ പിടികൂടി.

നാല് ദിവസങ്ങള്‍ക്ക് ശേഷം, വെസ്റ്റ് എന്‍ഡ് DART പ്ലാറ്റ്ഫോമിന് സമീപം ബ്രാക്സ്റ്റണെയും മറ്റ് നാല് യുവാക്കളെയും ഒരു ഉദ്യോഗസ്ഥന്‍ തിരിച്ചറിഞ്ഞു.മയക്കുമരുന്ന് ഇടപാട് നടന്നിരുന്നതായി തോന്നുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

19 വയസ്സും അതില്‍ താഴെയും പ്രായമുള്ള അഞ്ച് പ്രതികളും പോലീസിനെ വെട്ടിച്ചു ഓടി രക്ഷപ്പെഡാന്‍ ശ്രമിച്ചുവെങ്കിലും പോലീസ് ബ്രാക്സ്റ്റണെ നിലത്തേക്ക് തള്ളിയിടുകയും മോഷ്ടിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു പിസ്റ്റള്‍, മാസ്‌കുകള്‍, കയ്യുറകള്‍, പണം എന്നിവ അയാളുടെ ബാക്ക്പാക്കില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു.അഞ്ച് പ്രതികളെയും ഒടുവില്‍ കസ്റ്റഡിയിലെടുത്തു.

ഇതില്‍ ബ്രാക്സ്റ്റണ്‍, സെഷന്‍, 17 വയസ്സുള്ള മാര്‍ട്ടിയാസ് റോബിന്‍സണ്‍, 17 വയസ്സുള്ള ഓതര്‍ അലക്‌സാണ്ടര്‍, 17 വയസ്സുള്ള ജെയ്ലന്‍ മാത്തിസ് എന്നിവരും ഉള്‍പ്പെടുന്നു.

ഇത്രയും വിവരങ്ങള്‍ ഡാളസ് പോലീസ് ഡിപ്പാര്‍ട്ട്മെന്റാണ് നല്‍കിയത്.

Similar News